---
title: "വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡനം, അതിജീവിതയിൽ നിന്ന് രണ്ടര ലക്ഷം അടിച്ചുമാറ്റി; 36-കാരന് 20- വർഷം തടവ്"
english_title: "pocso court 20 year sentence marriage fraud"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350455/pocso-court-20-year-sentence-marriage-fraud"
published_at: "2026-03-29T16:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c9020178540_court.jpg"
keywords: []
---

# വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡനം, അതിജീവിതയിൽ നിന്ന് രണ്ടര ലക്ഷം അടിച്ചുമാറ്റി; 36-കാരന് 20- വർഷം തടവ്

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** )** വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച 36കാരന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി. വെള്ളറട കൂതാളി സ്വദേശി സുരേഷ് കുമാറിനെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം.സുജ ശിക്ഷിച്ചത്.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** )** വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച 36കാരന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി. വെള്ളറട കൂതാളി സ്വദേശി സുരേഷ് കുമാറിനെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം.സുജ ശിക്ഷിച്ചത്.

പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നു വർഷം കൂടി ശിക്ഷ അനുഭവിക്കണം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും അതിജീവിതയിൽ നിന്ന് പലപ്പോഴായി രണ്ടര ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്.വിനോദ്,അഡ്വ.വി.ആർ.മായാദേവി എന്നിവർ ഹാജരായി. നെയ്യാറ്റിൻകര എസ്.എച്ച്.ഒ ആയിരുന്ന ജി.സന്തോഷ് കുമാറാണ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350455/pocso-court-20-year-sentence-marriage-fraud)