---
title: "ക്യാമ്പസുകൾ ഒഴിയണം; ഗൾഫിലെ അമേരിക്കൻ സർവകലാശാലകൾക്ക് നേരെ ആക്രമണ ഭീഷണിയുമായി ഇറാൻ"
english_title: "If the US does not condemn it by 12 noon tomorrow, it will retaliate."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350445/if-the-us-does-not-condemn-it-by-12-noon-tomorrow-it-will-retaliate"
published_at: "2026-03-29T15:27:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8f8193a3df_21.jpg"
keywords: []
---

# ക്യാമ്പസുകൾ ഒഴിയണം; ഗൾഫിലെ അമേരിക്കൻ സർവകലാശാലകൾക്ക് നേരെ ആക്രമണ ഭീഷണിയുമായി ഇറാൻ

> **Lead Summary:** **ടെഹ്‌റാൻ: [ **മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സർവകലാശാലകൾക്ക് നേരെ ആക്രമണം നടത്തുമെന്ന ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് രംഗത്തെത്തി.

## Article Content

**ടെഹ്‌റാൻ: [ **മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സർവകലാശാലകൾക്ക് നേരെ ആക്രമണം നടത്തുമെന്ന ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് രംഗത്തെത്തി.

ഇറാന്റെ രണ്ട് സർവകലാശാലകൾക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ബോംബാക്രമണത്തിന് തിരിച്ചടിയായാണ് ഈ നീക്കം. ഇറാന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ മാർച്ച് 30 ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി അമേരിക്കൻ ഭരണകൂടം ഔദ്യോഗികമായി അപലപിക്കണമെന്നാണ് ഇറാന്റെ ആവശ്യം.

അല്ലാത്തപക്ഷം ഗൾഫ് മേഖലയിലെ അമേരിക്കൻ സർവകലാശാലകൾക്ക് നേരെ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഖത്തറിലെ ടെക്സസ് എ ആൻഡ് എം, യുഎഇയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവിൽ ഭീഷണി നിഴലിലുള്ളത്.

ആക്രമണ സാധ്യത കണക്കിലെടുത്ത് ഈ സർവകലാശാലകളിലെ ജീവനക്കാരും വിദ്യാർത്ഥികളും പ്രൊഫസർമാരും ക്യാമ്പസുകളിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തേക്ക് മാറിനിൽക്കണമെന്നും പ്രസ്താവനയിൽ നിർദ്ദേശമുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ടെഹ്‌റാനിലെ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള ഇടങ്ങളിൽ മിസൈൽ ആക്രമണം നടന്നതിനെത്തുടർന്നാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്.

കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വിദേശ സർവകലാശാലകൾക്ക് നേരെയുള്ള ഇറാന്റെ ഭീഷണി ഗൾഫ് രാജ്യങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350445/if-the-us-does-not-condemn-it-by-12-noon-tomorrow-it-will-retaliate)