---
title: "ചുരിദാർ ധരിച്ചെത്തി കവർച്ച; വാഴവരയിൽ രണ്ട് കടകളിൽ മോഷണം, 80,000 രൂപയുടെ നഷ്ടം"
english_title: "Robbery at two shops in Vazhavara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350441/Robbery-at-two-shops-in-Vazhavara"
published_at: "2026-03-29T15:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8f40c06437_19.jpg"
keywords: []
---

# ചുരിദാർ ധരിച്ചെത്തി കവർച്ച; വാഴവരയിൽ രണ്ട് കടകളിൽ മോഷണം, 80,000 രൂപയുടെ നഷ്ടം

> **Lead Summary:** **കട്ടപ്പന: [ **വാഴവരയിൽ ചുരിദാർ ടോപ്പ് ധരിച്ചെത്തിയ മോഷ്ടാവ് രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയത് നാടിനെ അമ്പരപ്പിക്കുന്നു. ഷാജി അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ജീവൻ സ്റ്റോഴ്സ്, ബിജു ചമ്പക്കുളത്തിന്റെ സെന്റ് ആന്റണീസ് ഡെയ്‌ലി ഫ്രഷ് എന്നീ കടകളിലായി ഏകദേശം 80,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

## Article Content

**കട്ടപ്പന: [ **വാഴവരയിൽ ചുരിദാർ ടോപ്പ് ധരിച്ചെത്തിയ മോഷ്ടാവ് രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയത് നാടിനെ അമ്പരപ്പിക്കുന്നു. ഷാജി അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ജീവൻ സ്റ്റോഴ്സ്, ബിജു ചമ്പക്കുളത്തിന്റെ സെന്റ് ആന്റണീസ് ഡെയ്‌ലി ഫ്രഷ് എന്നീ കടകളിലായി ഏകദേശം 80,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

പണത്തിന് പുറമെ വിൽപനയ്ക്ക് വച്ചിരുന്ന ടോർച്ച്, എമർജൻസി ലൈറ്റുകൾ, സോപ്പുകൾ തുടങ്ങിയ സാധനങ്ങളും മോഷ്ടാവ് കവർന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും മുഖം മറച്ചെത്തിയതിനാൽ പ്രതിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

ചുരിദാർ ധരിച്ചെത്തിയ മോഷ്ടാവ് വളരെ വിദഗ്ദ്ധമായാണ് കവർച്ച നടത്തിയത്. തെളിവ് നശിപ്പിക്കുന്നതിനായി വിരലടയാളം പതിഞ്ഞ ഭാഗങ്ങൾ തുണികൊണ്ട് തുടച്ചുനീക്കുന്നതും ചില ക്യാമറകളുടെ ദിശ മാറ്റിവയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

25-ാം തീയതി രാത്രി കടയടച്ചു പോയ ഉടമകൾ പിറ്റേന്ന് രാവിലെ എത്തിയപ്പോഴാണ് ഷട്ടറുകളുടെ താഴുകൾ തകർത്ത നിലയിൽ കണ്ടത്. പുലർച്ചെ ഒരു മണിക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350441/Robbery-at-two-shops-in-Vazhavara)