---
title: "തൊഴുകൈകളോടെ അഭിവാദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ട്; റോഡ്‌ഷോയായി കോട്ടമൈതാനത്തെത്തി"
english_title: "narendra modi arrived at palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350436/narendra-modi-arrived-at-palakkad"
published_at: "2026-03-29T14:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8ee3511182_6.jpg"
keywords: []
---

# തൊഴുകൈകളോടെ അഭിവാദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ട്; റോഡ്‌ഷോയായി കോട്ടമൈതാനത്തെത്തി

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) ** കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്ടെത്തി. മേഴ്‌സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്‌ടറിൽ വന്നിറങ്ങിയ മോദി ആയിരക്കണക്കിന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന റോഡ്ഷോയായാണ് എൻഡിഎ പൊതുസമ്മേളനം നടക്കുന്ന കോട്ടമൈതാനത്ത് എത്തിയത്. ബിജെപി തങ്ങളുടെ എ ക്ലാസ് മണ്ഡലമായി പ്രഖ്യാപിച്ച് ശക്തമായ പ്രചാരണം നടത്തുന്ന സ്ഥലമാണ് പാലക്കാട്.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) ** കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്ടെത്തി. മേഴ്‌സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്‌ടറിൽ വന്നിറങ്ങിയ മോദി ആയിരക്കണക്കിന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന റോഡ്ഷോയായാണ് എൻഡിഎ പൊതുസമ്മേളനം നടക്കുന്ന കോട്ടമൈതാനത്ത് എത്തിയത്. ബിജെപി തങ്ങളുടെ എ ക്ലാസ് മണ്ഡലമായി പ്രഖ്യാപിച്ച് ശക്തമായ പ്രചാരണം നടത്തുന്ന സ്ഥലമാണ് പാലക്കാട്.

ജില്ലയിലെ 12 മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർത്ഥികൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ആയിരക്കണക്കിനുപേരാണ് പ്രധാനമന്ത്രിയെ കാണുന്നതിനായി കോട്ടമൈതാനത്ത് തടിച്ചുകൂടിയത്. വേദിയിൽ പ്രവർത്തകരെ തൊഴുകൈകളോടെ അഭിവാദ്യം ചെയ്‌ത മോദി ചെണ്ടകൊട്ടി ജനങ്ങളെ ആവേശത്തിലാക്കി.

ഇതിനിടെ പൊതുസമ്മേളനം നടക്കുന്ന വേദിയിലെ ആംപ്ലീഫയറിൽ നിന്നും പുക ഉയരാൻ തുടങ്ങിയത് സുരക്ഷാ വീഴ്‌ച സംബന്ധിച്ച ആശങ്കകൾക്ക് കാരണമായി. ഓവർലോഡ് കാരണമാണ് പുക ഉയർന്നത്. ഉദ്യോഗസ്ഥരെത്തി ഉടൻ തന്നെ പ്രശ്‌നം പരിഹരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350436/narendra-modi-arrived-at-palakkad)