---
title: "പേട്ടയിൽ  തീപിടിത്തം: വീടും കടകളും കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം, ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു"
english_title: "Fire breaks out in Pettah: Houses and shops gutted, loss of lakhs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350419/fire-breaks-out-in-pettah-houses-and-shops-gutted-loss-of-lakhs"
published_at: "2026-03-29T13:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8dd1d7b560_Fire_breaks_out_in_Pettah.jpg"
keywords: []
---

# പേട്ടയിൽ  തീപിടിത്തം: വീടും കടകളും കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം, ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം: പേട്ട ഓവർബ്രിഡ്ജിന് സമീപം കടയും വീടുമടങ്ങുന്ന പഴയ കെട്ടിടത്തിന് തീപിടിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പ്രദീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓടിട്ട കെട്ടിടത്തിനാണ് തീപിടിച്ചത്. വീടിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ഇലക്ട്രോണിക്സ് കടയും ലോട്ടറി കടയും അഗ്നിക്കിരയായി.

## Article Content

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം: പേട്ട ഓവർബ്രിഡ്ജിന് സമീപം കടയും വീടുമടങ്ങുന്ന പഴയ കെട്ടിടത്തിന് തീപിടിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പ്രദീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓടിട്ട കെട്ടിടത്തിനാണ് തീപിടിച്ചത്. വീടിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ഇലക്ട്രോണിക്സ് കടയും ലോട്ടറി കടയും അഗ്നിക്കിരയായി.

ചാക്ക അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന് സമീപത്തായി നടന്നിരുന്ന വെൽഡിങ് ജോലികളിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കടകളിലെ സാമഗ്രികൾ നശിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

ഇ​വി​ടെ​നി​ന്ന് തീ​പ്പൊ​രി ചി​ത​റി ഓ​ടി​ട്ട കെ​ട്ടി​ത്തി​ലേ​ക്ക് വീ​ണ​താ​കാ​മെ​ന്നാ​ണ് അ​ഗ്നി​ര​ക്ഷ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ല​ക്ട്രോ​ണി​ക്സ് ക​ട പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ന​ന്നാ​ക്കാ​ൻ എ​ത്തി​ച്ച ടി.​വി​യും മി​ക്സി​യും ഉ​ൾ​പ്പ​ടെ ക​ത്തി​ന​ശി​ച്ചു. ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന വീ​ടി​ന്‍റെ മു​റി​ക​ൾ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. ലോ​ട്ട​റി ക​ട​യി​ലേ​ക്ക് വ​ലി​യ തോ​തി​ൽ തീ ​പ​ട​ർ​ന്നി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ ഓ​ടി​ട്ട മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യി അ​ഗ്നി​ക്കി​ര​യാ​യി. ചാ​ക്ക അ​ഗ്നി​ര​ക്ഷ​സേ​ന നി​ല​യ​ത്തി​ൽ നി​ന്ന് ര​ണ്ട് യൂ​നി​റ്റെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350419/fire-breaks-out-in-pettah-houses-and-shops-gutted-loss-of-lakhs)