---
title: "ഐസ്‌ക്രീം കച്ചവടക്കാരനെ നടുറോഡിൽ കഴുത്തറുത്ത് കൊന്നു; അറുത്തെടുത്ത തല കത്തിക്കാൻ ശ്രമം, പ്രതി പിടിയിൽ"
english_title: "Ice cream vendor beheaded in the middle of the road; Attempt to burn severed head, suspect arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350375/ice-cream-vendor-beheaded-in-the-middle-of-the-road-attempt-to-burn-severed-head-suspect-arrested-new-"
published_at: "2026-03-29T09:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8a5eed806c_Ice_cream_vendor_beheaded_in_the_middle_of_the_road.jpg"
keywords: []
---

# ഐസ്‌ക്രീം കച്ചവടക്കാരനെ നടുറോഡിൽ കഴുത്തറുത്ത് കൊന്നു; അറുത്തെടുത്ത തല കത്തിക്കാൻ ശ്രമം, പ്രതി പിടിയിൽ

> **Lead Summary:** ലഖ്നോ: ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നിസ്സാരമായ വാക്കുതർക്കത്തെ തുടർന്ന് ഐസ്‌ക്രീം വിൽപ്പനക്കാരനെ നടുറോഡിൽ കഴുത്തറുത്ത് കൊന്നു. പാരാ ബെഹത ഗ്രാമവാസിയായ 25 വയസ്സുകാരൻ ബബ്‌ലു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പർസാവൽ സ്വദേശിയായ ശങ്കർ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

ലഖ്നോ: ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നിസ്സാരമായ വാക്കുതർക്കത്തെ തുടർന്ന് ഐസ്‌ക്രീം വിൽപ്പനക്കാരനെ നടുറോഡിൽ കഴുത്തറുത്ത് കൊന്നു. പാരാ ബെഹത ഗ്രാമവാസിയായ 25 വയസ്സുകാരൻ ബബ്‌ലു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പർസാവൽ സ്വദേശിയായ ശങ്കർ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. റോഡിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിൽ ശങ്കർ യാദവ് യുവാവിന്റെ കഴുത്തറുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അറുത്തെടുത്ത തല കത്തിക്കാൻ പ്രതി ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

20 കിലോകീറ്റർ അകലെയുള്ള ഗ്രാമത്തിൽനിന്ന് പതിവുപോലെ ഐസ്ക്രീം വിൽപ്പനക്കായി എത്തിയതായിരുന്നു ബബ്‍ലു. പ്ര​ദേശത്ത് ഐസ്ക്രീം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ശങ്കർ യാദവുമായി തർക്കമുണ്ടായി. ബബ്‍ലു അവിടെനിന്ന് പോകാൻ കൂട്ടാക്കാതായതോടെ അക്രമത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് നടുറോഡിൽവെച്ച് മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് ബബ്‍ലുവിന്റെ കഴുത്തറുത്തു. അറുത്തടുത്ത തല കത്തിക്കാനും ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു.

ഇതോടെ ​പ്രദേശവാസികൾ ​പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ശങ്കർ യാദവിനെ കസ്റ്റഡിയിലെടുത്തു. ബബ്‍ലുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ​പൊലീസ് അറിയിച്ചു. ബബ്‍ലുവിന്റെ തല പാതി കരിഞ്ഞ നിലയിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. ശങ്കർ യാദവിന്റെ വീട്ടിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350375/ice-cream-vendor-beheaded-in-the-middle-of-the-road-attempt-to-burn-severed-head-suspect-arrested-new-)