---
title: " വീട്ടിലെ ജനൽ കമ്പിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ"
english_title: "Woman found hanging from window at home Husband arrested on complaint from relatives"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350367/woman-found-hanging-from-window-at-home-husband-arrested-on-complaint-from-relatives"
published_at: "2026-03-29T08:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8969bd1cd8_women_death.jpg"
keywords: []
---

#  വീട്ടിലെ ജനൽ കമ്പിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** **കൊച്ചി: ** എറണാകുളത്ത് യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇടക്കൊച്ചി പാമ്പായി മൂലയിൽ കണിയാംപറമ്പിൽ വിഷ്ണു എന്ന 36 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സാന്ദ്രയുടെ മരണത്തിൽ സംശയമുന്നയിച്ച് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ പള്ളുരുത്തി പൊലീസിന്‍റെ നടപടി. ഈ മാസം ഇരുപതിനാണ് വിഷ്ണുവിൻ്റെ ഭാര്യ സാന്ദ്രയെ വീടിൻ്റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

## Article Content

**കൊച്ചി: ** എറണാകുളത്ത് യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇടക്കൊച്ചി പാമ്പായി മൂലയിൽ കണിയാംപറമ്പിൽ വിഷ്ണു എന്ന 36 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സാന്ദ്രയുടെ മരണത്തിൽ സംശയമുന്നയിച്ച് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ പള്ളുരുത്തി പൊലീസിന്‍റെ നടപടി. ഈ മാസം ഇരുപതിനാണ് വിഷ്ണുവിൻ്റെ ഭാര്യ സാന്ദ്രയെ വീടിൻ്റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350367/woman-found-hanging-from-window-at-home-husband-arrested-on-complaint-from-relatives)