---
title: "ഡോക്ടര്‍, അഭിഭാഷകന്‍, ഫിസിയോതെറാപ്പിസ്റ്റ്... പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി വമ്പൻമാർ പിടിയിൽ"
english_title: "eight arrested includes doctor and lawyer with drugs from five star hotel in kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350360/eight-arrested-includes-doctor-and-lawyer-with-drugs-from-five-star-hotel-in-kochi"
published_at: "2026-03-29T07:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8893ee3319_arrest.jpg"
keywords: []
---

# ഡോക്ടര്‍, അഭിഭാഷകന്‍, ഫിസിയോതെറാപ്പിസ്റ്റ്... പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി വമ്പൻമാർ പിടിയിൽ

> **Lead Summary:** **കൊച്ചി: **കൊച്ചിയിൽ വന്‍ മയക്കുമരുന്ന് വേട്ട. പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് കൊക്കൈയ്ൻ അടക്കമുള്ള ലഹരിമരുന്നുമായി വമ്പൻമാർ പിടിയിൽ. ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്മെന്റ് ഉടമയും അടക്കമുള്ള യുവതി യുവാക്കളാണ് കസ്റ്റഡിയിലായത്. തിരുവനന്തപുരം ശംഖുമുഖം സ്വദേശി ഷാജി ഫെർണാഡോ എന്ന ഷോൺ ആണ് സംഘത്തിലെ മുഖ്യകണ്ണി.

## Article Content

**കൊച്ചി: **കൊച്ചിയിൽ വന്‍ മയക്കുമരുന്ന് വേട്ട. പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് കൊക്കൈയ്ൻ അടക്കമുള്ള ലഹരിമരുന്നുമായി വമ്പൻമാർ പിടിയിൽ. ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്മെന്റ് ഉടമയും അടക്കമുള്ള യുവതി യുവാക്കളാണ് കസ്റ്റഡിയിലായത്. തിരുവനന്തപുരം ശംഖുമുഖം സ്വദേശി ഷാജി ഫെർണാഡോ എന്ന ഷോൺ ആണ് സംഘത്തിലെ മുഖ്യകണ്ണി.

കലൂർ സ്വദേശിയും അഭിഭാഷകനുമായ രോഹിത് നായർ, കലൂർ സ്വദേശിയും റെസ്റ്റോറൻ്റ് ഉടമയുമായ ഓസ്റ്റിൻ ജോസ്, കെമിക്കൽ ട്രീറ്റ്മെൻ്റ് ബിസ്‌നസുക്കാരനായ ജിനോ മുരളി, ആലപ്പുഴ സ്വദേശിയും ന്യൂട്രീഷനുമായ അക്ബർ ഷാ, പന്തളം സ്വദേശിനിയും ദന്ത ഡോക്ടറുമായ ബെൻസി റാവൂത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്‌തലി ഫാത്തിമ, കണ്ണൂർ സ്വദേശിനിയും ഏവിയേഷൻ വിദ്യാർത്ഥിനിയുമായ അമൽ റൗഫ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ്, കൊക്കൈയ്ന്‍, മെത്താഫിറ്റമിൻ അടക്കമുള്ള ലഹരി വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. ഈവൻ മാനേജ്മെന്റ് ഉടമയായ ഷോൺ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350360/eight-arrested-includes-doctor-and-lawyer-with-drugs-from-five-star-hotel-in-kochi)