---
title: "തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി"
english_title: "Personal attacks against Ganesh Kumar during election campaign Complaint filed with Election Commission against UDF"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350325/personal-attacks-against-ganesh-kumar-during-election-campaign-complaint-filed-with-election-commission-against-udf"
published_at: "2026-03-28T18:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7d73a19d2c_kb_ganesh_kumar.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

> **Lead Summary:** **പത്തനംതിട്ട: ( **[www.truevisionnews.com]** ) **പത്തനാപുരത്ത് കെ ബി ​ഗണേഷ്കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടത്തുന്ന മൈക്ക് അനൗൺസ്മെന്റിലൂടെ വ്യക്തിഹത്യ നടത്തുന്നു എന്നാണ് പരാതി. ഈ അനൗൺസ്മെന്റ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വരണാധികാരിക്ക് എൽഡിഎഫ് പരാതി നൽകി. അനൗൺസ്മെന്റ് നടത്തുന്ന വാഹനം പിടിച്ചെടുക്കണം എന്നാണ് ആവശ്യം.

## Article Content

**പത്തനംതിട്ട: ( **[www.truevisionnews.com]** ) **പത്തനാപുരത്ത് കെ ബി ​ഗണേഷ്കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടത്തുന്ന മൈക്ക് അനൗൺസ്മെന്റിലൂടെ വ്യക്തിഹത്യ നടത്തുന്നു എന്നാണ് പരാതി. ഈ അനൗൺസ്മെന്റ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വരണാധികാരിക്ക് എൽഡിഎഫ് പരാതി നൽകി. അനൗൺസ്മെന്റ് നടത്തുന്ന വാഹനം പിടിച്ചെടുക്കണം എന്നാണ് ആവശ്യം.

പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് കെ ബി ​ഗണേഷ്കുമാർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തി അനൗൺസ്മെന്റ് നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കുന്നിക്കോട്, ചെങ്ങമനാട്, വെട്ടിക്കവല, പത്തനാപുരം എന്നീ മേഖലകളിലൂടെ തെരഞ്ഞെടുപ്പ് അനൗൺസ്മെന്റ് നടത്തുന്ന വാഹനത്തിലാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും ഈ വാഹനം പിടിച്ചെടുക്കണം എന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350325/personal-attacks-against-ganesh-kumar-during-election-campaign-complaint-filed-with-election-commission-against-udf)