---
title: "ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ ആശ്വാസമായി വേനൽമഴ; മൂന്ന് മണിക്കൂറിനുള്ളിൽ വിവിധ  ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത "
english_title: "Summer rain brings relief from the scorching heat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350312/summer-rain-brings-relief-from-the-scorching-heat"
published_at: "2026-03-28T16:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7b94cdde5f_25.jpg"
keywords: []
---

# ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ ആശ്വാസമായി വേനൽമഴ; മൂന്ന് മണിക്കൂറിനുള്ളിൽ വിവിധ  ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത 

> **Lead Summary:** **തിരുവനന്തപുരം : [ **സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമായി തുടരുന്നതിനിടയിൽ ആശ്വാസമേകി വിവിധ ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

## Article Content

**തിരുവനന്തപുരം : [ **സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമായി തുടരുന്നതിനിടയിൽ ആശ്വാസമേകി വിവിധ ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മഴ പ്രവചനമുണ്ടെങ്കിലും സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുകയാണ്. താപനില ഉയരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി വരെയും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്.

തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയായിരിക്കും താപനില. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാനാണ് സാധ്യത. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില ഇന്നലെ പാലക്കാട് (39.8 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയിരുന്നു.

പുനലൂരിൽ 38 ഡിഗ്രി സെൽഷ്യസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350312/summer-rain-brings-relief-from-the-scorching-heat)