---
title: "കോഴിക്കോട് നാദാപുരത്ത് വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു; കൈക്ക് പരിക്ക്"
english_title: "A wild boar attacked a 10-year-old boy who was playing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350296/a-wild-boar-attacked-a-10-year-old-boy-who-was-playing"
published_at: "2026-03-28T15:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7a64261093_nada7.jpg"
keywords: []
---

# കോഴിക്കോട് നാദാപുരത്ത് വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു; കൈക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട്: [ **നാദാപുരം വാണിമേലിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരന് പരിക്കേറ്റു. വാണിമേൽ വയൽപീടികയിൽ പറമ്പത്ത് ഗഫൂറിന്റെ മകൻ ജസ്ലാൻ ആണ് ആക്രമണത്തിനിരയായത്.

## Article Content

**കോഴിക്കോട്: [ **നാദാപുരം വാണിമേലിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരന് പരിക്കേറ്റു. വാണിമേൽ വയൽപീടികയിൽ പറമ്പത്ത് ഗഫൂറിന്റെ മകൻ ജസ്ലാൻ ആണ് ആക്രമണത്തിനിരയായത്.

ഇന്ന് രാവിലെ വീടിന് സമീപത്തെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്. കൈക്ക് പരിക്കേറ്റ ജസ്ലാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സ നൽകി. ജനവാസമേഖലയിൽ, പ്രത്യേകിച്ച് വീടിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ പോലും കാട്ടുപന്നി ശല്യം രൂക്ഷമാകുന്നത് നാട്ടുകാർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350296/a-wild-boar-attacked-a-10-year-old-boy-who-was-playing)