---
title: "പയ്യന്നൂരിൽ കാറിൽ ലഹരിക്കടത്ത്; ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ"
english_title: "Drug smuggling in car in Payyannur Three people including a couple arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350289/drug-smuggling-in-car-in-payyannur-three-people-including-a-couple-arrested"
published_at: "2026-03-28T15:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7a231b7456_arrest.jpg"
keywords: []
---

# പയ്യന്നൂരിൽ കാറിൽ ലഹരിക്കടത്ത്; ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ

> **Lead Summary:** **പയ്യന്നൂർ: ( **[www.truevisionnews.com]** ) ** കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നുകളുമായി ദമ്പതികളടക്കം മൂന്നുപേരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. 41 ഗ്രാം എംഡിഎംഎ, 241 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു. കണ്ണൂർ ചാലാട് സ്വദേശികളായ നാദിർ നൂറുദ്ദീൻ , ഭാര്യ ഐന , എടക്കാട് സ്വദേശി കെ. ഷാനിദ് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ വെള്ളൂർ കണ്ടോത്ത് കുറുംബ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.

## Article Content

**പയ്യന്നൂർ: ( **[www.truevisionnews.com]** ) ** കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നുകളുമായി ദമ്പതികളടക്കം മൂന്നുപേരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. 41 ഗ്രാം എംഡിഎംഎ, 241 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു. കണ്ണൂർ ചാലാട് സ്വദേശികളായ നാദിർ നൂറുദ്ദീൻ , ഭാര്യ ഐന , എടക്കാട് സ്വദേശി കെ. ഷാനിദ് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ വെള്ളൂർ കണ്ടോത്ത് കുറുംബ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.

പയ്യന്നൂർ ഭാഗത്തുനിന്ന് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് ദേശീയപാതയിൽ പരിശോധന നടത്തുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറിന് കൈകാണിച്ചെങ്കിലും നിർത്താതെ അമിതവേഗത്തിൽ മുന്നോട്ട് കുതിച്ചു. തുടർന്ന് പൊലീസ് സംഘം ഇവരെ പിന്തുടരുകയും എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം റോഡിൽ വച്ച് കാർ തടഞ്ഞ് പ്രതികളെ കീഴടക്കുകയുമായിരുന്നു. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

പയ്യന്നൂർ എസ്ഐ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ ലഹരിമരുന്ന് വിരുദ്ധ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350289/drug-smuggling-in-car-in-payyannur-three-people-including-a-couple-arrested)