---
title: "'കുറ്റ്യാടി - വടകര മേഖലയില്‍ ബോംബ് കൃഷി നടക്കുന്നു' - പാറക്കല്‍ അബ്ദുല്ല"
english_title: "'Bomb cultivation is going on in the Kutyadi-Vadakara region'; ParakkalAbdullah"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350251/bomb-cultivation-is-going-on-in-the-kutyadi-vadakara-region-parakkalabdullah"
published_at: "2026-03-28T13:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c78ba234a5f_parakkal_badulla.jpg"
keywords: []
---

# 'കുറ്റ്യാടി - വടകര മേഖലയില്‍ ബോംബ് കൃഷി നടക്കുന്നു' - പാറക്കല്‍ അബ്ദുല്ല

> **Lead Summary:** **കോഴിക്കോട്: **കുറ്റ്യാടി - വടകര മേഖലയില്‍ ബോംബ് കൃഷി നടക്കുന്നുവെന്ന് കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാർഥി പാറക്കല്‍ അബ്ദുല്ല. വില്യാപ്പള്ളിയില്‍ യുവാവിന്റെ കൈപ്പത്തി തകരാനിടയായ പൊട്ടിത്തെറിക്ക് പിന്നിലെന്താണെന്ന് പൊലീസ് അന്വേഷിക്കണം.

## Article Content

**കോഴിക്കോട്: **കുറ്റ്യാടി - വടകര മേഖലയില്‍ ബോംബ് കൃഷി നടക്കുന്നുവെന്ന് കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാർഥി പാറക്കല്‍ അബ്ദുല്ല. വില്യാപ്പള്ളിയില്‍ യുവാവിന്റെ കൈപ്പത്തി തകരാനിടയായ പൊട്ടിത്തെറിക്ക് പിന്നിലെന്താണെന്ന് പൊലീസ് അന്വേഷിക്കണം.

തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് സിപിഎം പ്രശ്നങ്ങള്‍ക്ക് ശ്രമിക്കുകയാണെന്നും അബ്ദുല്ല ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് വില്യാപ്പള്ളി കൊറ്റിയാംവെള്ളിയിൽ സ്‌ഫോടനത്തിൽ പ്ലസ്ടു വിദ്യാർഥിക്ക് പരിക്കേറ്റത്.

കൊറ്റിയാംവെള്ളി ക്ഷേത്രോത്സവസമയത്ത് പൊട്ടാത്ത ഓലപ്പടക്കങ്ങൾ പെറുക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോവുകയും ഇത് വീണ്ടുമെടുത്ത് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇടതുകൈക്ക് സാരമായ പരിക്കുണ്ട്. വില്യാപ്പള്ളി എം.ജെ. ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350251/bomb-cultivation-is-going-on-in-the-kutyadi-vadakara-region-parakkalabdullah)