---
title: " ദൃശ്യങ്ങൾ ഫോണിൽ പകർത്തി, ഭീഷണി; യുവതിയെ പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ"
english_title: "Self proclaimed godman arrested for raping young woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350239/self-proclaimed-godman-arrested-for-raping-young-woman"
published_at: "2026-03-28T12:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c783f1406ab_rape_case.jpg"
keywords: []
---

#  ദൃശ്യങ്ങൾ ഫോണിൽ പകർത്തി, ഭീഷണി; യുവതിയെ പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

> **Lead Summary:** **മുംബൈ: ( **[www.truevisionnews.com]** ) ** യുവതിയെ പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘറിലെ ഋഷികേശ് വൈദ്യ എന്നയാളെയാണ് പുണെ സ്വദേശിനിയായ 35-കാരിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**മുംബൈ: ( **[www.truevisionnews.com]** ) ** യുവതിയെ പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘറിലെ ഋഷികേശ് വൈദ്യ എന്നയാളെയാണ് പുണെ സ്വദേശിനിയായ 35-കാരിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഭഗവാൻ ശിവന്റെ അവതാരമെന്ന് അവകാശപ്പെട്ടാണ് ആൾദൈവമായ ഋഷികേശ് വൈദ്യ തന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. 2023-ൽ ഫെയ്‌സ്ബുക്ക് വഴിയാണ് യുവതിയും പ്രതിയും പരിചയപ്പെടുന്നത്. 2023 ഡിസംബറിൽ പ്രതി പുണെയിലെത്തി യുവതിയെ കണ്ടു. തുടർന്ന് താൻ ഭഗവാൻ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ പാർവതിയാണെന്നും വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.

പീഡനദൃശ്യങ്ങൾ പ്രതി മൊബൈൽഫോണിൽ പകർത്തിയതായും പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കഴിഞ്ഞ മേയ് മാസത്തിൽ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ മറ്റൊരു ആൾദൈവവും പ്രമുഖ ജ്യോത്സ്യനുമായ 'ക്യാപ്റ്റൻ ഖരാത്തി'നെ പീഡനക്കേസിൽ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഈ വാർത്തകൾ കണ്ടതോടെയാണ് ഇതുവരെ പരാതിനൽകാൻ ഭയന്നിരുന്ന യുവതി ഋഷികേശ് വൈദ്യക്കെതിരേ പരാതി നൽകാനായി മുന്നോട്ടുവന്നതെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350239/self-proclaimed-godman-arrested-for-raping-young-woman)