---
title: " ഞെട്ടേണ്ട, സത്യമാണ്...; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്, പവന് കൊടുക്കേണ്ടത്?"
english_title: "Huge increase in gold prices in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350180/huge-increase-in-gold-prices-in-the-state-new"
published_at: "2026-03-28T10:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c76433179d6_gold.jpg"
keywords: []
---

#  ഞെട്ടേണ്ട, സത്യമാണ്...; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്, പവന് കൊടുക്കേണ്ടത്?

> **Lead Summary:** **തിരുവനന്തപുരം: **ഹൃദയമിടിപ്പ് കൂടി ... കേരളത്തിൽ സ്വർണ വിലയിൽ വൻ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 230 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് 1 ഗ്രാം സ്വർണത്തിന് 13,575 രൂപയും 1 പവൻ 22 കാരറ്റ് സ്വർണത്തിന് 1,08,600 രൂപയുമാണ് വില വരുന്നത്.

## Article Content

**തിരുവനന്തപുരം: **ഹൃദയമിടിപ്പ് കൂടി ... കേരളത്തിൽ സ്വർണ വിലയിൽ വൻ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 230 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് 1 ഗ്രാം സ്വർണത്തിന് 13,575 രൂപയും 1 പവൻ 22 കാരറ്റ് സ്വർണത്തിന് 1,08,600 രൂപയുമാണ് വില വരുന്നത്.

ഇന്നലത്തെ വിലയിൽ നിന്നും 1840 രൂപയാണ് ഇന്നേക്ക് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്. ഇന്നലെ രണ്ട് തവണയാണ് സ്വർണ വിലയിൽ കുറവ് വന്നിരുന്നത്. 1,06,120 രൂപയായിരുന്നു ഇന്നലെ രാവിലെ 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില.

രാത്രിയോടെ 1,06,760 രൂപയായി സ്വർണ വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350180/huge-increase-in-gold-prices-in-the-state-new)