---
title: "ചുട്ടുപൊള്ളി കേരളം: റെക്കോർഡ് ചൂടിൽ പാലക്കാട്; താപനില ഇനിയും ഉയരും, സംസ്ഥാനത്ത് അതീവ ജാഗ്രത!"
english_title: "Highest temperature recorded for the season"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350157/highest-temperature-recorded-for-the-season"
published_at: "2026-03-28T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c75245eca26_2.jpg"
keywords: []
---

# ചുട്ടുപൊള്ളി കേരളം: റെക്കോർഡ് ചൂടിൽ പാലക്കാട്; താപനില ഇനിയും ഉയരും, സംസ്ഥാനത്ത് അതീവ ജാഗ്രത!

> **Lead Summary:** **തിരുവനന്തപുരം: [ **സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം: [ **സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് വർധിക്കാൻ സാധ്യതയുണ്ട്.

സാധാരണ ലഭിക്കേണ്ടതിനേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ ഇടയുള്ളതിനാലാണ് ഈ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില ഇന്നലെ പാലക്കാട് ജില്ലയിലാണ് രേഖപ്പെടുത്തിയത്.

39.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അവിടെ അനുഭവപ്പെട്ട ചൂട്. ഇതിനുപുറമെ പുനലൂരിൽ 38 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് ഉയർന്നുതന്നെ നിൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350157/highest-temperature-recorded-for-the-season)