---
title: " കാത്തിരിപ്പിന് വിരാമം ....; സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ ഇന്നറിയാം; വിറ്റുപോയത് 41 ലക്ഷത്തിലധികം ടിക്കറ്റുകള്‍"
english_title: "The Summer Bumper draw will be held today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350145/the-summer-bumper-draw-will-be-held-today"
published_at: "2026-03-28T07:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c73ae30a784_cash.jpg"
keywords: []
---

#  കാത്തിരിപ്പിന് വിരാമം ....; സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ ഇന്നറിയാം; വിറ്റുപോയത് 41 ലക്ഷത്തിലധികം ടിക്കറ്റുകള്‍

> **Lead Summary:** **തിരുവനന്തപുരം: ** പത്തു കോടി ഒന്നാം സമ്മാനത്തുകയുള്ള കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കിഭവനിലാണ് നറുക്കെടുപ്പ്.

## Article Content

**തിരുവനന്തപുരം: ** പത്തു കോടി ഒന്നാം സമ്മാനത്തുകയുള്ള കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കിഭവനിലാണ് നറുക്കെടുപ്പ്.

41,73,410 ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു. സമ്മര്‍ ബമ്പറിന്‍റെ ടിക്കറ്റ് വിൽപ്പനയിൽ റെക്കോഡാണിത്. കഴിഞ്ഞ വര്‍ഷം 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. എന്നാൽ, ഇത്തവണ കൂടുതൽ ടിക്കറ്റുകള്‍ അച്ചടിക്കുകയായിരുന്നു. ഒരു കോടിയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.

സമ്മർ ബമ്പറിന്‍റെ സമ്മാന ഘടന ഇങ്ങനെ

ഒന്നാം സമ്മാനം - 10 കോടി

സമാശ്വാസ സമ്മാനം- ഒരു ലക്ഷം രൂപ( 5 പേർക്ക്)

രണ്ടാം സമ്മാനം- 50 ലക്ഷം രൂപ

മൂന്നാം സമ്മാനം- 60 ലക്ഷം രൂപ(ഒരു ലക്ഷം രൂപ വിതം 12 പേർക്ക്)

നാലാം സമ്മാനം- 54 ലക്ഷം(ഒരു ലക്ഷം രൂപ വീതം 54 പേർക്ക്)‌

അഞ്ചാം സമ്മാനം- 5,000 രൂപ

ആറാം സമ്മാനം- 2,000 രൂപ

ഏഴാം സമ്മാനം- 1000 രൂപ

എട്ടാം സമ്മാനം- 500 രൂപ

മുകളിൽ പറഞ്ഞ സമ്മാനങ്ങൾ കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 1,81,513 എണ്ണം സമ്മാനങ്ങൾ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുന്നു. BR 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350145/the-summer-bumper-draw-will-be-held-today)