---
title: "മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു"
english_title: "Worker dies after collapsing while fishing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350131/worker-dies-after-collapsing-while-fishing"
published_at: "2026-03-27T22:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c6b41577b57_death.jpg"
keywords: []
---

# മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

> **Lead Summary:** **അമ്പലപ്പുഴ: **മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. വാടയ്ക്കൽ പനയ്ക്കൽപുരയ്ക്കൽ പി.എ. നിക്‌സൺ (ജിജി-55) ആണ് മരിച്ചത്. കടവുങ്കൽ ജോസിയുടെ ഉടമസ്ഥതയിലുള്ള സെയ്ന്റ് ഫ്രാൻസിസ് വള്ളത്തിലെ തൊഴിലാളിയായിരുന്ന നിക്‌സൺ വെള്ളിയാഴ്ച രാവിലെ ജോലിക്കിടെയാണ് കുഴഞ്ഞുവീണത്.

## Article Content

**അമ്പലപ്പുഴ: **മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. വാടയ്ക്കൽ പനയ്ക്കൽപുരയ്ക്കൽ പി.എ. നിക്‌സൺ (ജിജി-55) ആണ് മരിച്ചത്. കടവുങ്കൽ ജോസിയുടെ ഉടമസ്ഥതയിലുള്ള സെയ്ന്റ് ഫ്രാൻസിസ് വള്ളത്തിലെ തൊഴിലാളിയായിരുന്ന നിക്‌സൺ വെള്ളിയാഴ്ച രാവിലെ ജോലിക്കിടെയാണ് കുഴഞ്ഞുവീണത്.

പുന്നപ്ര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ത്രേസ്യാമ്മ നിക്‌സൺ. മക്കൾ: എലിസബത്ത് നിക്‌സൺ, ലെനോ നിക്‌സൺ, ലെവിൻ നിക്‌സൺ. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്കുശേഷം വാടയ്ക്കൽ ദൈവജനമാതാപള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350131/worker-dies-after-collapsing-while-fishing)