---
title: "ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ തെരുവുനായ ആക്രമണം;  എല്‍കെജി വിദ്യാർത്ഥികളായ ഇരട്ട കുട്ടികള്‍ക്ക് പരിക്കേറ്റു"
english_title: "Stray dog ​​attacks twins while returning home after tuition; injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350127/stray-dog-attacks-twins-while-returning-home-after-tuition-injured"
published_at: "2026-03-27T21:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c6af8fa548d_dog.jpg"
keywords: []
---

# ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ തെരുവുനായ ആക്രമണം;  എല്‍കെജി വിദ്യാർത്ഥികളായ ഇരട്ട കുട്ടികള്‍ക്ക് പരിക്കേറ്റു

> **Lead Summary:** **പത്തനംതിട്ട: **പത്തനംതിട്ടയില്‍ ഇരട്ട കുട്ടികളെ തെരുവ് നായ കടിച്ചു. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. എല്‍കെജി വിദ്യാർത്ഥികളായ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

## Article Content

**പത്തനംതിട്ട: **പത്തനംതിട്ടയില്‍ ഇരട്ട കുട്ടികളെ തെരുവ് നായ കടിച്ചു. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. എല്‍കെജി വിദ്യാർത്ഥികളായ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

കുട്ടികൾ ഇരുവരും ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. വിവേകിന്‍റെ മുഖത്താണ് നായയുടെ കടിയേറ്റത്. പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350127/stray-dog-attacks-twins-while-returning-home-after-tuition-injured)