---
title: "കേരളത്തിൽ  ചൂട് കൂടുന്നു; ഏറ്റവും കൂടിയ താപനില പാലക്കാട്, 39 ഡിഗ്രി സെൽഷ്യസ് കടന്നു"
english_title: "Heat is rising in Kerala; highest temperature in Palakkad crosses 39 degrees Celsius"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350114/heat-is-rising-in-kerala-highest-temperature-in-palakkad-crosses-39-degrees-celsius"
published_at: "2026-03-27T20:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c696663086e_sun.jpg"
keywords: []
---

# കേരളത്തിൽ  ചൂട് കൂടുന്നു; ഏറ്റവും കൂടിയ താപനില പാലക്കാട്, 39 ഡിഗ്രി സെൽഷ്യസ് കടന്നു

> **Lead Summary:** **പാലക്കാട്: **കേരളത്തിൽ ചൂട് കനക്കുന്നു. ഏറ്റവും കൂടിയ താപനില പാലക്കാട് രേഖപ്പെടുത്തി. 39.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഈ സീസണിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന താപനിലയാണിതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

**പാലക്കാട്: **കേരളത്തിൽ ചൂട് കനക്കുന്നു. ഏറ്റവും കൂടിയ താപനില പാലക്കാട് രേഖപ്പെടുത്തി. 39.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഈ സീസണിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന താപനിലയാണിതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം കേരളത്തിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ചൂട് ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നത്.

സാധാരണ ലഭിക്കേണ്ടതിനേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങളും പുറത്തിറക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350114/heat-is-rising-in-kerala-highest-temperature-in-palakkad-crosses-39-degrees-celsius)