---
title: "ഈസ്റ്റർ ദിനത്തിലെ ജെഇഇ പരീക്ഷ വീണ്ടും നടത്തും; മാറ്റം വേണ്ടവർ ഉടൻ അപേക്ഷിക്കണം, അവസാന തീയതി നാളെ"
english_title: "jee exam students who cannot appear for exam on easter will be given another day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350108/jee-exam-students-who-cannot-appear-for-exam-on-easter-will-be-given-another-day"
published_at: "2026-03-27T19:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c68980cb757_jee_main_exam.jpg"
keywords: []
---

# ഈസ്റ്റർ ദിനത്തിലെ ജെഇഇ പരീക്ഷ വീണ്ടും നടത്തും; മാറ്റം വേണ്ടവർ ഉടൻ അപേക്ഷിക്കണം, അവസാന തീയതി നാളെ

> **Lead Summary:** തിരുവനന്തപുരം: ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിനുള്ള ജെ.ഇ,​ഇ മെയിൻ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയതായി സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം: ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിനുള്ള ജെ.ഇ,​ഇ മെയിൻ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയതായി സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

ഏപ്രിൽ അഞ്ചിലെ പരീക്ഷാ തീയതിയിൽ മാറ്റം ആഗ്രഹിക്കുന്ന വിദ്യാ‌ർത്ഥികൾ തങ്ങളുടെ വിവരങ്ങൾ jeemain.query@nta.ac.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അടിയന്തരമായി അയക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 28 ശനിയാഴ്ചയാണ്.

**സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്**

വരുന്ന ഏപ്രിൽ 2 മുതൽ 10 വരെ നടക്കാനിരിക്കുന്ന JEE (Main) 2026 രണ്ടാം ഘട്ട പരീക്ഷകൾ ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വിശുദ്ധ വാരത്തിലെ ഈസ്റ്റർ ഞായർ (ഏപ്രിൽ 5) ദിനത്തില്‍ ഉൾപ്പെട്ടത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു.​ഈ വിഷയത്തിൽ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനം പരിഗണിച്ച്, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിക്കും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമ്മേന്ദ്ര പ്രധാൻ ജിക്കും കത്തുകൾ അയച്ചിരുന്നു.

​വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമ്മേന്ദ്ര പ്രധാൻ ജി അല്പം മുൻപ് എന്നെ ഫോണിൽ ബന്ധപ്പെടുകയും, ഈസ്റ്റർ ദിനമായ ഏപ്രിൽ 5-ന് പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് തീയതി മാറ്റുന്നതിനായി അപേക്ഷിക്കാൻ അവസരം നൽകുമെന്ന് അറിയിക്കുകയും ചെയ്തു.​

വിദ്യാർത്ഥികൾ ശ്രദ്ധിക്കുക:ഏപ്രിൽ 5-ലെ പരീക്ഷാ തീയതിയിൽ മാറ്റം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ [jeemain.query@nta.ac.in](mailto://jeemain.query@nta.ac.in) എന്ന ഇമെയിൽ വിലാസത്തിലേക്ക് അടിയന്തരമായി അയക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350108/jee-exam-students-who-cannot-appear-for-exam-on-easter-will-be-given-another-day)