---
title: "നീലഗിരിയിൽ നിയന്ത്രണം വിട്ട ജീപ്പ് പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; 35-കാരിക്ക് സാരമായ പരിക്ക്"
english_title: "A jeep that lost control in the Nilgiris hit a petrol pump employee; the 35-year-old woman was seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350093/a-jeep-that-lost-control-in-the-nilgiris-hit-a-petrol-pump-employee-the-35-year-old-woman-was-seriously-injured"
published_at: "2026-03-27T16:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c669b914f4f_the_35-year-old_woman_was_seriously_injured.jpg"
keywords: []
---

# നീലഗിരിയിൽ നിയന്ത്രണം വിട്ട ജീപ്പ് പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; 35-കാരിക്ക് സാരമായ പരിക്ക്

> **Lead Summary:** നീലഗിരി: നീലഗിരി ബിദർക്കാട് പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ട ജീപ്പിടിച്ച് ജീവനക്കാരിക്ക് സാരമായി പരിക്കേറ്റു. ബിദർക്കാട് സ്വദേശിനിയായ സൗമ്യയ്ക്കാണ് പരിക്കേറ്റത്. പമ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അമിതവേഗതയിലെത്തിയ ജീപ്പ് സൗമ്യയുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് സൗമ്യയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

നീലഗിരി: നീലഗിരി ബിദർക്കാട് പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ട ജീപ്പിടിച്ച് ജീവനക്കാരിക്ക് സാരമായി പരിക്കേറ്റു. ബിദർക്കാട് സ്വദേശിനിയായ സൗമ്യയ്ക്കാണ് പരിക്കേറ്റത്. പമ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അമിതവേഗതയിലെത്തിയ ജീപ്പ് സൗമ്യയുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് സൗമ്യയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350093/a-jeep-that-lost-control-in-the-nilgiris-hit-a-petrol-pump-employee-the-35-year-old-woman-was-seriously-injured)