---
title: "കവടിയാർ കൊട്ടാരത്തിലെ സ്വർണ്ണമോഷണം: അന്വേഷണത്തോട് താൽപ്പര്യമില്ലെന്ന് രാജകുടുംബം; എങ്ങുമെത്താതെ പൊലീസ്"
english_title: "Royal family says no interest in investigation; Police get nowhere"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350082/royal-family-says-no-interest-in-investigation-police-get-nowhere"
published_at: "2026-03-27T16:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c661822bc51_Royal_family_says_no_interest_in_investigation.jpg"
keywords: []
---

# കവടിയാർ കൊട്ടാരത്തിലെ സ്വർണ്ണമോഷണം: അന്വേഷണത്തോട് താൽപ്പര്യമില്ലെന്ന് രാജകുടുംബം; എങ്ങുമെത്താതെ പൊലീസ്

> **Lead Summary:** തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് സ്വർണം മോഷണം പോയ സംഭവത്തിൽ പൊലീസ് അന്വേഷണം വഴിമുട്ടുന്നു. അന്വേഷണ സംഘത്തിന്റെ നടപടികളിൽ അതൃപ്തി അറിയിച്ച് പരാതിക്കാരായ രാജകുടുംബം തന്നെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണിത്. രാജകുടുംബാംഗങ്ങളുമായി അടുത്ത ബന്ധമുള്ള ചിലരുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കുകയും ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കുടുംബം രംഗത്തെത്തിയത്. നിലവിലെ രീതിയിലുള്ള അന്വേഷണത്തോട് താൽപ്പര്യമില്ലെന്ന് രാജകുടുംബം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതോടെ കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ പൊലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്.

## Article Content

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് സ്വർണം മോഷണം പോയ സംഭവത്തിൽ പൊലീസ് അന്വേഷണം വഴിമുട്ടുന്നു. അന്വേഷണ സംഘത്തിന്റെ നടപടികളിൽ അതൃപ്തി അറിയിച്ച് പരാതിക്കാരായ രാജകുടുംബം തന്നെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണിത്. രാജകുടുംബാംഗങ്ങളുമായി അടുത്ത ബന്ധമുള്ള ചിലരുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കുകയും ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കുടുംബം രംഗത്തെത്തിയത്. നിലവിലെ രീതിയിലുള്ള അന്വേഷണത്തോട് താൽപ്പര്യമില്ലെന്ന് രാജകുടുംബം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതോടെ കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ പൊലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്.

പക്ഷെ കേസെടുത്ത സാഹചര്യത്തിൽ സ്വർണം കണ്ടെത്താനായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനം. പരാതിക്കാർ തന്നെ പിന്നോട്ടുപോകുന്ന സാഹചര്യത്തിൽ അന്വേഷണവും മെല്ലപോകുമെന്നാണ് അന്വേഷണ സംഘത്തിൻെറ ആശങ്ക. അന്വേഷണവുമായി സഹരിക്കുകയാണെന്നും ചില പരാതികൾ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും രാജകുടുംബവുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങൾ ഇതേ കുറിച്ച് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350082/royal-family-says-no-interest-in-investigation-police-get-nowhere)