---
title: "ബീഫ് പ്രേമികൾക്കായി ഒരു വെറൈറ്റി വിഭവം; മുല്ല മൊട്ട് ബീഫ് പെരട്ട് ഇങ്ങനെ തയ്യാറാക്കി നോക്കൂ"
english_title: "How to prepare Mulla Mot Beef Perattu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350073/how-to-prepare-mulla-mot-beef-perattu"
published_at: "2026-03-27T15:43:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c659e5772ad_How_to_prepare_Mulla_Mot_Beef_Perattu.jpg"
keywords: []
---

# ബീഫ് പ്രേമികൾക്കായി ഒരു വെറൈറ്റി വിഭവം; മുല്ല മൊട്ട് ബീഫ് പെരട്ട് ഇങ്ങനെ തയ്യാറാക്കി നോക്കൂ

> **Lead Summary:** നാവിൻ തുമ്പിൽ കപ്പലോടിക്കുന്ന രുചിയിൽ ഒരു വെറൈറ്റി വിഭവം തയ്യാറാക്കിയാലോ? ഇറച്ചി വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്ന വ്യത്യസ്തമായൊരു റെസിപ്പിയാണ് 'മുല്ല മൊട്ട് ബീഫ് പെരട്ട്'.

## Article Content

നാവിൻ തുമ്പിൽ കപ്പലോടിക്കുന്ന രുചിയിൽ ഒരു വെറൈറ്റി വിഭവം തയ്യാറാക്കിയാലോ? ഇറച്ചി വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്ന വ്യത്യസ്തമായൊരു റെസിപ്പിയാണ് 'മുല്ല മൊട്ട് ബീഫ് പെരട്ട്'.

നല്ല നാടൻ മസാലകൾ ചേർത്ത് വരട്ടിയെടുത്ത ബീഫും, അരിപ്പൊടി കൊണ്ട് മുല്ല മൊട്ടിന്റെ ആകൃതിയിൽ തയ്യാറാക്കിയെടുത്ത കൊച്ചു മണികളും ഒത്തുചേരുമ്പോൾ ഇതൊരു അപാര കോമ്പോ തന്നെയാണ്. നാലുമണിപ്പലഹാരമായും ഡിന്നറായും വിളമ്പാൻ പറ്റിയ ഈ വിഭവം എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറാക്കുന്നതെന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങള്‍**

1) ബീഫ് 500 ഗ്രാം

2) കൊച്ചമ്മിണീസ് മഞ്ഞൾപൊടി - 1 ടേബിൾ സ്പൂൺ

3) കൊച്ചമ്മിണീസ് മല്ലിപ്പൊടി - 3 ടേബിൾ സ്പൂൺ

4) കൊച്ചമ്മിണീസ് ഗരം മസാല - 1/2 ടേബിൾ സ്പൂൺ

5) കൊച്ചമ്മിണീസ് ബീഫ് മസാല - 3 ടേബിൾ സ്പൂൺ

6) ഉള്ളി - 250 ഗ്രാം

7) തക്കാളി - 200 ഗ്രാം

8) പച്ചമുളക് - 8 എണ്ണം

9) ഇലകൾ - ആവശ്യത്തിന്

10) ഉപ്പ് - ആവശ്യത്തിന്

11) വെളിച്ചെണ്ണ - ആവശ്യത്തിന്

12) അരിപ്പൊടി - 750 ഗ്രാം

13) വെള്ളം - ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം**

ഒരു കുക്കർ എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി നന്നായി വഴറ്റുക. ശേഷം തക്കാളി, പച്ചമുളക്, മല്ലി ഇല, കറിവേപ്പില കട്ട് ചെയ്ത് നല്ലവണ്ണം വഴറ്റുക. ശേഷം ഉപ്പ് ചേർക്കുക. ശേഷം കട്ട് ചെയ്ത ബീഫ് ഇടുക. അതിനുശേഷം മഞ്ഞൾപൊടി, ഗരം മസാല, ജീരകം, മല്ലിപ്പൊടിയും ബീഫ് മസാലയും ചേർത്ത് മിക്സ് ചെയ്തു വിസിൽ വരുത്തുക. ശേഷം പാത്രം അടുപ്പിൽ വെച്ച് 2 കപ്പ് അരിപ്പൊടിയും 3 കപ്പ് വെള്ളം ഉപ്പ് ചേർത്ത് തിളച്ചു വരുമ്പോൾ വേവിച്ച് എടുക്കുക. ശേഷം ചൂടാറിയ ശേഷം നല്ലവണ്ണം കുഴച്ച് മുല്ല മൊട്ട് ആകൃതിയിൽ ഉരുട്ടി എടുത്തതിനു ശേഷം ആവിയിൽ വേവിക്കുക. വെന്ത മുല്ലമൊട്ടും വേവിച്ച ബീഫ് പെരട്ടും മിക്സ് ചെയ്യുക. ശേഷം കുറച്ച് പുളി വെള്ളം ചേർത്ത് എല്ലാം കൂടി മിക്സ് ചെയ്തു സെറ്റ് ആക്കി വിളമ്പുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350073/how-to-prepare-mulla-mot-beef-perattu)