---
title: "വയനാട്ടിൽ പ്രശ്നം പറഞ്ഞുതീർക്കാനെത്തിയ വാർഡ് അംഗത്തിന് മർദ്ദനം, ഒപ്പമുണ്ടായിരുന്നയാൾക്ക് വെട്ടേറ്റു "
english_title: "wayanad ward member assaulted nambyarkunnu incident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350070/wayanad-ward-member-assaulted-nambyarkunnu-incident"
published_at: "2026-03-27T15:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c655932a4bc_attack.jpg"
keywords: []
---

# വയനാട്ടിൽ പ്രശ്നം പറഞ്ഞുതീർക്കാനെത്തിയ വാർഡ് അംഗത്തിന് മർദ്ദനം, ഒപ്പമുണ്ടായിരുന്നയാൾക്ക് വെട്ടേറ്റു 

> **Lead Summary:** **വയനാട്: ( **[www.truevisionnews.com]** ) ** നമ്പ്യാർകുന്നിൽ ബിജെപി വാർഡ് അംഗത്തിന് മർദ്ദനമേറ്റു. നെന്മേനി പഞ്ചായത്തംഗം പ്രശാന്താണ് മർദ്ദനത്തിനിരയായത്. മരം വിൽപ്പനയുമായി ബന്ധപ്പെട്ട് സ്ഥലത്ത് തർക്കമുണ്ടായിരുന്നു. പ്രശ്‌നം പറഞ്ഞുതീർക്കാനെത്തിയപ്പോഴാണ് മർദ്ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന സുനിൽ എന്നയാൾക്ക് വെട്ടേറ്റു.

## Article Content

**വയനാട്: ( **[www.truevisionnews.com]** ) ** നമ്പ്യാർകുന്നിൽ ബിജെപി വാർഡ് അംഗത്തിന് മർദ്ദനമേറ്റു. നെന്മേനി പഞ്ചായത്തംഗം പ്രശാന്താണ് മർദ്ദനത്തിനിരയായത്. മരം വിൽപ്പനയുമായി ബന്ധപ്പെട്ട് സ്ഥലത്ത് തർക്കമുണ്ടായിരുന്നു. പ്രശ്‌നം പറഞ്ഞുതീർക്കാനെത്തിയപ്പോഴാണ് മർദ്ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന സുനിൽ എന്നയാൾക്ക് വെട്ടേറ്റു.

മരം വിൽപ്പനയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കേ പ്രശ്‌നപരിഹാരത്തിനായുള്ള ചർച്ചയ്ക്കായി പ്രശാന്തും സുനിലും എത്തുകയായിരുന്നു. ചർച്ചയ്ക്കിടെ സംഘർഷമുണ്ടായി. പ്രശാന്തിനെ മർദ്ദിക്കുകയും സുനിലിനെ വെട്ടുകയുമായിരുന്നു. സുനിലിന് കൈയ്ക്കും തലക്കും പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പ്രതികളിൽ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350070/wayanad-ward-member-assaulted-nambyarkunnu-incident)