---
title: "ലോകം മുൾമുനയിൽ; ഇറാനെതിരെ 'അന്തിമ യുദ്ധത്തിനൊരുങ്ങി' ട്രംപ്! നാല് വൻ പദ്ധതികൾ പുറത്ത്"
english_title: "Trump 'preparing for final war' against Iran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350065/trump-preparing-for-final-war-against-iran"
published_at: "2026-03-27T15:21:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c6536997c1b_18.jpg"
keywords: []
---

# ലോകം മുൾമുനയിൽ; ഇറാനെതിരെ 'അന്തിമ യുദ്ധത്തിനൊരുങ്ങി' ട്രംപ്! നാല് വൻ പദ്ധതികൾ പുറത്ത്

> **Lead Summary:** വാഷിംഗ്ടൺ: **[ **ഇറാൻ-അമേരിക്ക സംഘർഷം പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തിൽ, ഇറാനെതിരെ ശക്തമായ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്തംഭനം നീണ്ടുപോവുകയും സമാധാന ചർച്ചകൾ പരാജയപ്പെടുകയും ചെയ്താൽ 'അന്തിമ യുദ്ധം' എന്നതല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന നിലപാടിലാണ് വാഷിംഗ്ടൺ.

## Article Content

വാഷിംഗ്ടൺ: **[ **ഇറാൻ-അമേരിക്ക സംഘർഷം പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തിൽ, ഇറാനെതിരെ ശക്തമായ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്തംഭനം നീണ്ടുപോവുകയും സമാധാന ചർച്ചകൾ പരാജയപ്പെടുകയും ചെയ്താൽ 'അന്തിമ യുദ്ധം' എന്നതല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന നിലപാടിലാണ് വാഷിംഗ്ടൺ.

കരയുദ്ധം, അതിശക്തമായ വ്യോമാക്രമണം അല്ലെങ്കിൽ ഇവ രണ്ടും സംയോജിപ്പിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്. യുഎസ് മാധ്യമമായ 'ആക്സിയോസ്' പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പെന്റഗൺ ഇതിനായി പ്രധാനമായും നാല് തന്ത്രങ്ങളാണ് പരിശോധിച്ചുവരുന്നത്.

ഇറാന്റെ സാമ്പത്തിക നട്ടെല്ലൊടിക്കുക എന്ന ലക്ഷ്യത്തോടെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുകയോ ഉപരോധിക്കുകയോ ചെയ്യുക എന്നതാണ് അമേരിക്കയുടെ പ്രാഥമിക ആലോചന.

കൂടാതെ, ഹോർമുസ് കടലിടുക്കിലെ സുപ്രധാന സൈനിക താവളമായ ലാറക് ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെ മേഖലയിലെ ഇറാന്റെ നിരീക്ഷണ സംവിധാനങ്ങളെയും ചെറുകിട ആക്രമണ ബോട്ടുകളെയും തളയ്ക്കാൻ കഴിയുമെന്ന് അമേരിക്ക കണക്കുകൂട്ടുന്നു.

പേർഷ്യൻ ഗൾഫിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കുന്ന അബു മൂസ ദ്വീപ് കീഴടക്കാനും, എണ്ണയുമായി പോകുന്ന ഇറാൻ കപ്പലുകൾ തടഞ്ഞ് അവയുടെ നിയന്ത്രണം ഏറ്റെടുക്കാനും പദ്ധതിയുണ്ട്. യുദ്ധത്തിനിടയിലും ഇറാന്റെ വരുമാന സ്രോതസ്സുകൾ പൂർണ്ണമായും അടയ്ക്കുക എന്നതാണ് ഇത്തരം നീക്കങ്ങളിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.

ഇറാനിൽ അവശേഷിക്കുന്ന 450 കിലോ സമ്പുഷ്ട യുറേനിയം പിടിച്ചെടുക്കുക എന്ന അതീവ ഗുരുതരമായ മറ്റൊരു പദ്ധതിയും യുഎസ് ചർച്ചകളിലുണ്ട്. തകർക്കപ്പെട്ട ആണവനിലയങ്ങൾക്ക് താഴെ സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതുന്ന ഈ യുറേനിയം ശേഖരം ലക്ഷ്യമിട്ട് കരസൈന്യത്തെ ഇറക്കാനോ ശക്തമായ വ്യോമാക്രമണം നടത്താനോ ആണ് ആലോചന.

നിലവിൽ ഈ സാധ്യതകളെല്ലാം പെന്റഗണിന്റെ സജീവ പരിഗണനയിലുണ്ടെങ്കിലും, ഏത് രീതിയിലുള്ള ആക്രമണം വേണമെന്ന കാര്യത്തിൽ പ്രസിഡന്റ് ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ല. ചർച്ചകളിലൂടെ ഇറാനെ സമ്മർദ്ദത്തിലാക്കാനോ അല്ലെങ്കിൽ ഏകപക്ഷീയമായി യുദ്ധം അവസാനിപ്പിക്കാനോ ഉള്ള അവസരമായാണ് ട്രംപ് ഭരണകൂടം ഈ സൈനിക ഒരുക്കങ്ങളെ കാണുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350065/trump-preparing-for-final-war-against-iran)