---
title: "കയ്യിലൊരു മഞ്ഞ കവർ, വില ഒന്നര ലക്ഷം! റെഡ് കാർപ്പറ്റിൽ ചർച്ചയായി നടിയുടെ 'ലക്ഷ്വറി ട്രാഷ് ബാഗ്'"
english_title: "Actress's 'luxury trash bag' becomes a topic of discussion on the red carpet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350060/actresss-luxury-trash-bag-becomes-a-topic-of-discussion-on-the-red-carpet"
published_at: "2026-03-27T14:56:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c64dc3671c7_16.jpg"
keywords: []
---

# കയ്യിലൊരു മഞ്ഞ കവർ, വില ഒന്നര ലക്ഷം! റെഡ് കാർപ്പറ്റിൽ ചർച്ചയായി നടിയുടെ 'ലക്ഷ്വറി ട്രാഷ് ബാഗ്'

> **Lead Summary:** **[ **ബീജിങ് രാജ്യാന്തര ചലച്ചിത്ര മേളയുടെ റെഡ് കാർപ്പറ്റിൽ വിസ്മയം തീർത്ത് ചൈനീസ് താരം ഷാങ് ജിൻഗി. എന്നാൽ ഇത്തവണ താരത്തിന്റെ വസ്ത്രത്തേക്കാൾ ഫാഷൻ ലോകം ചർച്ച ചെയ്യുന്നത് കൈയിലുണ്ടായിരുന്ന മഞ്ഞ നിറത്തിലുള്ള ആ ലക്ഷ്വറി ബാഗിനെക്കുറിച്ചാണ്.

## Article Content

**[ **ബീജിങ് രാജ്യാന്തര ചലച്ചിത്ര മേളയുടെ റെഡ് കാർപ്പറ്റിൽ വിസ്മയം തീർത്ത് ചൈനീസ് താരം ഷാങ് ജിൻഗി. എന്നാൽ ഇത്തവണ താരത്തിന്റെ വസ്ത്രത്തേക്കാൾ ഫാഷൻ ലോകം ചർച്ച ചെയ്യുന്നത് കൈയിലുണ്ടായിരുന്ന മഞ്ഞ നിറത്തിലുള്ള ആ ലക്ഷ്വറി ബാഗിനെക്കുറിച്ചാണ്.

സാധാരണ ഒരു പ്ലാസ്റ്റിക് ട്രാഷ് ബാഗിനോട് (Trash Bag) സാമ്യമുള്ള ഈ ഡിസൈനർ ബാഗിന്റെ വില ഏകദേശം 1.5 ലക്ഷം രൂപയാണ്. ആഗോള പ്രശസ്ത ലക്ഷ്വറി ബ്രാൻഡായ ബലെൻസിയാഗയാണ് (Balenciaga) ഈ വേറിട്ട ഫാഷൻ പരീക്ഷണത്തിന് പിന്നിൽ.

കാഴ്ചയിൽ പ്ലാസ്റ്റിക് കവർ എന്ന് തോന്നിപ്പിക്കുമെങ്കിലും അതീവ ഗുണമേന്മയുള്ള തുകൽ (Calfskin leather) ഉപയോഗിച്ചാണ് ഈ ബാഗ് നിർമ്മിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ തിളക്കം ലഭിക്കുന്നതിനായി ഇതിൽ പ്രത്യേക ഗ്ലോസി കോട്ടിംഗ് നൽകിയിട്ടുണ്ട്.

സാധാരണ വസ്തുക്കളെ ആഡംബരത്തിന്റെ പ്രതീകങ്ങളായി മാറ്റുന്ന ബലെൻസിയാഗയുടെ ശൈലിക്ക് ഉദാഹരണമാണ് ഈ 'ട്രാഷ് ബാഗ്'. റെഡ് കാർപ്പറ്റിലെ ഷാങ് ജിൻഗിയുടെ വീഡിയോ വൈറലായതോടെ ഫാഷൻ പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.

ചിലർ ഈ പരീക്ഷണത്തെ വിമർശിക്കുമ്പോൾ, ദൈനംദിന വസ്തുക്കളെ ഫാഷന്റെ പുതിയ തലത്തിലേക്ക് ഉയർത്തുന്ന പ്രതീകാത്മകമായ നീക്കമായാണ് വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350060/actresss-luxury-trash-bag-becomes-a-topic-of-discussion-on-the-red-carpet)