---
title: "ഗൾഫ് കടലിൽ അമേരിക്കയുടെ 'ഡ്രോൺപ്പട'; ഇറാനെ പ്രതിരോധിക്കാൻ അത്യാധുനിക ആളില്ലാ ബോട്ടുകൾ വിന്യസിച്ചു"
english_title: "State-of-the-art unmanned boats deployed to defend against Iran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350018/state-of-the-art-unmanned-boats-deployed-to-defend-against-iran"
published_at: "2026-03-27T12:37:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c62d215f917_8.jpg"
keywords: []
---

# ഗൾഫ് കടലിൽ അമേരിക്കയുടെ 'ഡ്രോൺപ്പട'; ഇറാനെ പ്രതിരോധിക്കാൻ അത്യാധുനിക ആളില്ലാ ബോട്ടുകൾ വിന്യസിച്ചു

> **Lead Summary:** **വാഷിങ്ടൺ: [ **പേർഷ്യൻ ഗൾഫിൽ ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമാകുന്നതിനിടെ, പ്രതിരോധ രംഗത്ത് അത്യാധുനിക സാങ്കേതികവിദ്യയുമായി അമേരിക്കൻ നാവികസേന.

## Article Content

**വാഷിങ്ടൺ: [ **പേർഷ്യൻ ഗൾഫിൽ ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമാകുന്നതിനിടെ, പ്രതിരോധ രംഗത്ത് അത്യാധുനിക സാങ്കേതികവിദ്യയുമായി അമേരിക്കൻ നാവികസേന.

ഹോർമുസ് കടലിടുക്കിലുൾപ്പെടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'ഗ്ലോബൽ ഓട്ടോണമസ് റിക്കണസൻസ് ക്രാഫ്റ്റ്' (GARC) എന്നറിയപ്പെടുന്ന അത്യാധുനിക ഡ്രോൺ ബോട്ടുകളാണ് യുഎസ് വിന്യസിച്ചിരിക്കുന്നത്.

'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക പദ്ധതിയുടെ ഭാഗമായി സജീവ യുദ്ധസാഹചര്യത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ ഔദ്യോഗികമായി ഉപയോഗിക്കുന്നതെന്ന് അമേരിക്ക സ്ഥിരീകരിച്ചു.

മേരിലാൻഡ് ആസ്ഥാനമായുള്ള 'ബ്ലാക്ക് സീ' കമ്പനി വികസിപ്പിച്ച അഞ്ച് മീറ്റർ നീളമുള്ള ഈ അതിവേഗ ബോട്ടുകൾക്ക് സ്ഫോടകവസ്തുക്കൾ വഹിക്കാനും ശത്രുലക്ഷ്യങ്ങളെ നേരിട്ട് ആക്രമിക്കാനും ശേഷിയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശം 2,200 നോട്ടിക്കൽ മൈലിലധികം ദൂരം പട്രോളിംഗ് നടത്തിയ ഈ ഡ്രോൺ ബോട്ടുകൾ മേഖലയിലെ സുരക്ഷാ ഭീഷണികൾ തത്സമയം നിരീക്ഷിക്കാൻ സഹായിക്കുമെന്ന് യുഎസ് നാവികസേന വിലയിരുത്തുന്നു.

പേർഷ്യൻ ഗൾഫ് വഴി കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഡ്രോൺ ബോട്ടുകൾ വലിയ പ്രഹരശേഷി തെളിയിച്ചതിന് പിന്നാലെ അമേരിക്കയും ഈ പാത സ്വീകരിച്ചതോടെ സമുദ്രയുദ്ധത്തിന്റെ രീതി തന്നെ മാറുമെന്നാണ് കരുതപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350018/state-of-the-art-unmanned-boats-deployed-to-defend-against-iran)