---
title: "'കലയും സാഹിത്യവും  സംഘപരിവാറിന് മനസിലാവില്ല'; സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‍ലിം ലീഗിൽ"
english_title: "Njeralath Harigovindan joins Muslim League"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349992/njeralath-harigovindan-joins-muslim-league"
published_at: "2026-03-27T11:28:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c61dba4a594_harigovindh.jpg"
keywords: []
---

# 'കലയും സാഹിത്യവും  സംഘപരിവാറിന് മനസിലാവില്ല'; സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‍ലിം ലീഗിൽ

> **Lead Summary:** **മലപ്പുറം: **) പ്രശസ്ത സോപാന സംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‌ലിം ലീഗില്‍ ചേർന്നു. പാണക്കാട് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. ഞെരളത്ത് രാമ പൊതുവാളിന്റെ മകനാണ് ഹരിഗോവിന്ദന്‍. താന്‍ സ്വയമെടുത്ത തീരുമാനമാണെന്നും സംഘപരിവാറിന് കലയും സാഹിത്യവും മനസിലാവില്ലെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**മലപ്പുറം: **) പ്രശസ്ത സോപാന സംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‌ലിം ലീഗില്‍ ചേർന്നു. പാണക്കാട് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. ഞെരളത്ത് രാമ പൊതുവാളിന്റെ മകനാണ് ഹരിഗോവിന്ദന്‍. താന്‍ സ്വയമെടുത്ത തീരുമാനമാണെന്നും സംഘപരിവാറിന് കലയും സാഹിത്യവും മനസിലാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയെ പോലെയുള്ളവര്‍ വേണ്ടാത്തത് പറയുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് പകരം അവരെ കൂടെ കൊണ്ട് നടക്കുകയാണെന്നും ഹരിഗോവിന്ദന്‍ ആരോപിച്ചു.

മുസ്‌ലിം ലീഗില്‍ പ്രവര്‍ത്തിക്കാന്‍ ഹരിഗോവിന്ദന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും എല്ലാ നിലയ്ക്കും അദ്ദേഹത്തെ സ്വാഗതം ചെയ്തുവെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ലീഗിന്റെ മതേതര പ്രതിച്ഛായയ്ക്ക് തൂവല്‍ ചാര്‍ത്തുന്ന ഒന്നായി ഇത് മാറും. സാമൂഹ്യ സഹവര്‍ത്തിത്വത്തില്‍ ആകൃഷ്ടനായാണ് അദ്ദേഹം ലീഗിലേക്ക് കടന്നു വന്നിട്ടുള്ളതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ഇന്നും നിലനില്‍ക്കുന്ന ജാതി പ്രശ്നങ്ങളില്‍ മനം മടുത്തുള്ള നീക്കമാണിത്. മാരാരുമാര്‍ കൊട്ടുന്ന ചെണ്ട നായന്‍മാര്‍ കൊട്ടിയാല്‍ പ്രശ്നമാണെന്നും കടുത്ത ജാതീയതയാണ് ഇതൊക്കെ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാരാര്‍മാര്‍ പൂരം ബഹിഷ്ക്കരിച്ച സംഭവം പോലും ഉണ്ടായിട്ടുണ്ട്. സിഐടിയു യൂണിയന്‍ ശക്തമായ മേഖലയായിട്ടു പോലും ഒന്നും നടന്നില്ലെന്നും ഹരി പറയുന്നു.

അമ്മ വര്‍ഷങ്ങളായി കോണി അടയാളത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും ഹരിഗോവിന്ദന്‍ വ്യക്തമാക്കുന്നു. ലീഗില്‍ അംഗത്വമെടുക്കുന്നത് നേരത്തേ തീരുമാനിച്ച കാര്യമായിരുന്നുവെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള തിയതി കഴിഞ്ഞേ അംഗത്വമെടുക്കുവെന്ന് താന്‍ തങ്ങളോട് പറഞ്ഞതായും ഇല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വത്തിനാണെന്ന് തെറ്റിദ്ധരിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനിയങ്ങോട്ട് മുസ്ലിംലീഗിന്റെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമാകും. അതുവഴി ഈ രംഗത്തുള്ള വരേണ്യവര്‍ഗത്തിന്റെ അധികാരത്തെ പ്രതിരോധിക്കാനാകുമെന്നും ഹരിഗോവിന്ദന്‍. ദലിതനും മുസ്ലിമിനും ക്രിസ്ത്യാനിക്കും കലാരംഗം സ്വീകാര്യമാകണമെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349992/njeralath-harigovindan-joins-muslim-league)