---
title: "'എല്ലാം ശരിയാകാൻ തുടങ്ങിയിട്ട് പത്ത് വർഷം'; പിണറായി സർക്കാരിനെതിരെ പരിഹാസവുമായി യുഡിഎഫിന്റെ പുതിയ പരസ്യം "
english_title: "UDF's TV advertisement mocks LDF rule"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349961/udfs-tv-advertisement-mocks-ldf-rule"
published_at: "2026-03-27T09:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c603f148ed0_4.jpg"
keywords: []
---

# 'എല്ലാം ശരിയാകാൻ തുടങ്ങിയിട്ട് പത്ത് വർഷം'; പിണറായി സർക്കാരിനെതിരെ പരിഹാസവുമായി യുഡിഎഫിന്റെ പുതിയ പരസ്യം 

> **Lead Summary:** **തിരുവനന്തപുരം: [ **സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ പിണറായി സർക്കാരിന്റെ പത്ത് വർഷത്തെ ഭരണത്തെ കടന്നാക്രമിക്കുന്ന പുതിയ പരസ്യ വീഡിയോയുമായി യുഡിഎഫ് രംഗത്തെത്തി.

## Article Content

**തിരുവനന്തപുരം: [ **സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ പിണറായി സർക്കാരിന്റെ പത്ത് വർഷത്തെ ഭരണത്തെ കടന്നാക്രമിക്കുന്ന പുതിയ പരസ്യ വീഡിയോയുമായി യുഡിഎഫ് രംഗത്തെത്തി.

എൽഡിഎഫ് സർക്കാരിന്റെ വിവാദമായ മദ്യനയം, കർഷകർ നേരിടുന്ന പ്രതിസന്ധികൾ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, തീരദേശ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് വോട്ടർമാരെ ആകർഷിക്കുന്ന രീതിയിലുള്ള ടിവി പരസ്യം കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്നത്.

2016-ൽ ഇടതുപക്ഷം മുന്നോട്ടുവെച്ച 'എല്ലാം ശരിയാകും' എന്ന മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ടാണ് യുഡിഎഫിന്റെ ഈ പ്രചാരണം. പത്ത് വർഷം പിന്നിട്ടിട്ടും ജനങ്ങളുടെ അവസ്ഥയിൽ മാറ്റമില്ലെന്നും 'എല്ലാം ശരിയാകും' എന്ന് കേട്ടുതുടങ്ങിയിട്ട് ഒരു പതിറ്റാണ്ടായെന്നും പരസ്യം ഓർമ്മിപ്പിക്കുന്നു.

> "ഇനി കാത്തിരിപ്പില്ല, വരുന്നു യുഡിഎഫ്" എന്ന സന്ദേശത്തിലൂടെ മാറ്റത്തിനുള്ള സമയമായെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വികസന മുരടിപ്പും വിലക്കയറ്റവും ഉയർത്തിക്കാട്ടി സർക്കാരിനെതിരെയുള്ള ജനരോഷം വോട്ടാക്കി മാറ്റാനുള്ള തന്ത്രപരമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.

പത്ത് വർഷത്തെ ഭരണത്തോടുള്ള ജനങ്ങളുടെ മടുപ്പ് മുതലെടുത്ത് 'മാറ്റം അനിവാര്യം' എന്ന ചിന്താഗതി വോട്ടർമാരിൽ ഉറപ്പിക്കാനാണ് കോൺഗ്രസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349961/udfs-tv-advertisement-mocks-ldf-rule)