---
title: "വേനൽ ചൂടിന് ആശ്വാസം.....! സംസ്ഥാനത്ത് ഇന്നുമുതൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്"
english_title: "central meteorological department inform of rain in kerala from today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349960/central-meteorological-department-inform-of-rain-in-kerala-from-today"
published_at: "2026-03-27T09:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c602ae49137_rain.jpg"
keywords: []
---

# വേനൽ ചൂടിന് ആശ്വാസം.....! സംസ്ഥാനത്ത് ഇന്നുമുതൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം: ** കൊടുംചൂടിൽ ആശ്വാസമായി കേരളത്തിൽ ഇന്നുമുതൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ ഈ മാസം 30 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 40 കിലോമീറ്റർ വേഗതയിൽ വീശുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: ** കൊടുംചൂടിൽ ആശ്വാസമായി കേരളത്തിൽ ഇന്നുമുതൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ ഈ മാസം 30 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 40 കിലോമീറ്റർ വേഗതയിൽ വീശുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ ഉയർന്ന താപനില മുന്നറിയിപ്പും തുടരുകയാണ്. ചൂട് വർധിച്ച പശ്ചാത്തലത്തിൽ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കിയിലും വയനാട്ടിലും മാത്രമാണ് ആസ്വാസകരമായ കാലാവസ്ഥയുള്ളത്.

കൊച്ചിയിൽ ഇന്നത്തെ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസുമാണ്. ന​ഗരത്തിൽ നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഇന്ന് നേരിയ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

യുവി ഇൻഡക്സും ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349960/central-meteorological-department-inform-of-rain-in-kerala-from-today)