---
title: "ആശ്വാസ നടപടി; ഇന്ധന നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പക്ഷേ വില കുറയില്ല"
english_title: "Relief measure; Center cuts fuel tax; but prices will not come down"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349958/relief-measure-center-cuts-fuel-tax-but-prices-will-not-come-down"
published_at: "2026-03-27T09:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c60215031f7_but_prices_will_not_come_down.jpg"
keywords: []
---

# ആശ്വാസ നടപടി; ഇന്ധന നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പക്ഷേ വില കുറയില്ല

> **Lead Summary:** ദില്ലി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്നതിനിടെ, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ നിർണായക നീക്കം നടത്തി. പെട്രോളിന് ലിറ്ററിന് 13 രൂപയായിരുന്ന തീരുവ 3 രൂപയായും, ഡീസലിന് 10 രൂപയിൽ നിന്ന് പൂജ്യമായുമാണ് കുറച്ചത്. ഇന്ധനവില വർധനയിൽ നിന്ന് എണ്ണക്കമ്പനികൾക്ക് ആശ്വാസം നൽകുന്നതാണ് ഈ നടപടിയെങ്കിലും, സാധാരണക്കാർക്ക് ചില്ലറ വിൽപനയിൽ ഇതിന്റെ ഗുണം ലഭിക്കാൻ സാധ്യത കുറവാണ്.

## Article Content

ദില്ലി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്നതിനിടെ, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ നിർണായക നീക്കം നടത്തി. പെട്രോളിന് ലിറ്ററിന് 13 രൂപയായിരുന്ന തീരുവ 3 രൂപയായും, ഡീസലിന് 10 രൂപയിൽ നിന്ന് പൂജ്യമായുമാണ് കുറച്ചത്. ഇന്ധനവില വർധനയിൽ നിന്ന് എണ്ണക്കമ്പനികൾക്ക് ആശ്വാസം നൽകുന്നതാണ് ഈ നടപടിയെങ്കിലും, സാധാരണക്കാർക്ക് ചില്ലറ വിൽപനയിൽ ഇതിന്റെ ഗുണം ലഭിക്കാൻ സാധ്യത കുറവാണ്.

കൂടുതൽ സ്വകാര്യ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നയാര എനർജി പെട്രോളിനും ഡീസലിനും വില കൂട്ടിയിരുന്നു.

കഴിഞ്ഞ ദിവസമാണ് നയാര കമ്പനി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടിയത്. പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് വില വർധനവ്. രാജ്യത്തുടനീളം കമ്പനിക്ക് 6660 ഔട്ട്ലെറ്റുകളാണ് ഉള്ളത്. മറ്റ് കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349958/relief-measure-center-cuts-fuel-tax-but-prices-will-not-come-down)