---
title: "'ഞങ്ങൾ വിഐപികളാണ്, ക്യൂവിൽ നിൽക്കേണ്ടവരല്ല'; ഐപിഎല്‍ ടിക്കറ്റുകൾ ഫ്രീയായി നൽകണമെന്ന് കർണാടക എംഎൽഎമാർ"
english_title: "karnataka mlas demand ipl tickets claim vip status over public queues"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349947/karnataka-mlas-demand-ipl-tickets-claim-vip-status-over-public-queues"
published_at: "2026-03-27T08:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c5f39529723_mla.jpg"
keywords: []
---

# 'ഞങ്ങൾ വിഐപികളാണ്, ക്യൂവിൽ നിൽക്കേണ്ടവരല്ല'; ഐപിഎല്‍ ടിക്കറ്റുകൾ ഫ്രീയായി നൽകണമെന്ന് കർണാടക എംഎൽഎമാർ

> **Lead Summary:** **ബെംഗളൂരു: ** ഒരു എംഎല്‍എയ്ക്ക് അഞ്ച് ഐപിഎല്‍ ടിക്കറ്റുകളെങ്കിലും കര്‍ണാടക ക്രിക്കറഅറ് അസോസിയേഷന്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ. എംഎല്‍എമാര്‍ വിഐപികളാണെന്നും അവര്‍ക്ക് ക്യൂവില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നുമാണ് ഇതിന് കാരണമായി കോണ്‍ഗ്രസ് എംഎല്‍എയുടെ വാദം.

## Article Content

**ബെംഗളൂരു: ** ഒരു എംഎല്‍എയ്ക്ക് അഞ്ച് ഐപിഎല്‍ ടിക്കറ്റുകളെങ്കിലും കര്‍ണാടക ക്രിക്കറഅറ് അസോസിയേഷന്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ. എംഎല്‍എമാര്‍ വിഐപികളാണെന്നും അവര്‍ക്ക് ക്യൂവില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നുമാണ് ഇതിന് കാരണമായി കോണ്‍ഗ്രസ് എംഎല്‍എയുടെ വാദം.

ഹുന്‍ഗുണ്ടിലെ എംഎല്‍എയായ വിജയാനന്ദ കഷപനവര്‍ ആണ് ടിക്കറ്റ് ആവശ്യവുമായി എത്തിയത്. എംഎല്‍എമാര്‍ക്ക് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രത്യേകം ഇരിപ്പിടം ഒരുക്കണമെന്നും വിജയാനന്ദ കഷപനവര്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍ ശനിയാഴ്ചയാണ് ആരംഭിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ആണ് ആദ്യ മത്സരം.

'ഐപിഎല്‍ 28ന് ആരംഭിക്കുകയാണ്. എന്നിട്ടും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ മന്ത്രിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ അവരുടെ കുടുംബത്തിനോ ഒന്നും ടിക്കറ്റുകള്‍ നല്‍കുന്നില്ല. സര്‍ക്കാരില്‍ നിന്ന് എല്ലാ ആനുകൂല്യങ്ങളും അവര്‍ എടുക്കുന്നുണ്ട്. എന്നിട്ടും അവര്‍ എംഎല്‍എമാരെ ബഹുമാനിക്കുന്നില്ല,' എന്നും വിജയാനന്ദ പറഞ്ഞു.

ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയാണ്. അതുകൊണ്ട് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് അസംബ്ലിയില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ താന്‍ പിന്തുണച്ചുവെന്നും സ്പീക്കറോട് ആവശ്യമായ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടെന്നും ഒരു എംഎല്‍എയ്ക്ക് അഞ്ച് ടിക്കറ്റുകള്‍ വീതം നല്‍കാന്‍ തീരുമാനമാകണമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349947/karnataka-mlas-demand-ipl-tickets-claim-vip-status-over-public-queues)