---
title: "കോഴിക്കോട് കൊയിലാണ്ടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം"
english_title: "Trader dies tragically after being hit by car while crossing road in Koyilandy Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349944/trader-dies-tragically-after-being-hit-by-car-while-crossing-road-in-koyilandy-kozhikode"
published_at: "2026-03-27T08:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c5eea2c52b9_accident.jpg"
keywords: []
---

# കോഴിക്കോട് കൊയിലാണ്ടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. ചെങ്ങോട്ടുകാവ് മാടാക്കര പള്ളിക്ക് സമീപം താമസിക്കുന്ന പുതിയപുരയില്‍ സുരേഷ് ബാബു ആണ് മരിച്ചത്. കൊയിലാണ്ടി ചിത്ര ടാക്കീസിന് സമീപത്തെ സ്പെയര്‍ വേള്‍ഡ് ഷോപ്പ് കട നടത്തുന്നയാളാണ് സുരേഷ് ബാബു. തന്‍റെ ഷോപ്പില്‍ പെയിന്റിങ് ജോലി നടക്കുന്നതിനാല്‍ രാത്രി കടയില്‍ വന്നതായിരുന്നു സുരേഷ്.

## Article Content

കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. ചെങ്ങോട്ടുകാവ് മാടാക്കര പള്ളിക്ക് സമീപം താമസിക്കുന്ന പുതിയപുരയില്‍ സുരേഷ് ബാബു ആണ് മരിച്ചത്. കൊയിലാണ്ടി ചിത്ര ടാക്കീസിന് സമീപത്തെ സ്പെയര്‍ വേള്‍ഡ് ഷോപ്പ് കട നടത്തുന്നയാളാണ് സുരേഷ് ബാബു. തന്‍റെ ഷോപ്പില്‍ പെയിന്റിങ് ജോലി നടക്കുന്നതിനാല്‍ രാത്രി കടയില്‍ വന്നതായിരുന്നു സുരേഷ്.

കടയിൽ നിന്നും പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ പരിസരത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349944/trader-dies-tragically-after-being-hit-by-car-while-crossing-road-in-koyilandy-kozhikode)