---
title: "ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം, പത്ത് പേർക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരിക്ക്"
english_title: "Bus and truck collide in accident, 10 people lost their lives, many injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349929/bus-and-truck-collide-in-accident-10-people-lost-their-lives-many-injured"
published_at: "2026-03-26T22:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c5603b8081b_gh.jpg"
keywords: []
---

# ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം, പത്ത് പേർക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരിക്ക്

> **Lead Summary:** **ഭോപ്പാൽ: **മധ്യപ്രദേശിലെ ഛിന്ദ്‌വാരയിലുണ്ടായ വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് ദാരുണാന്ത്യം. ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബസിൽ 40-ലധികം യാത്രക്കാരുണ്ടായിരുന്നു.

## Article Content

**ഭോപ്പാൽ: **മധ്യപ്രദേശിലെ ഛിന്ദ്‌വാരയിലുണ്ടായ വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് ദാരുണാന്ത്യം. ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബസിൽ 40-ലധികം യാത്രക്കാരുണ്ടായിരുന്നു.

മുഖ്യമന്ത്രി പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ നിന്ന് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. 20-ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349929/bus-and-truck-collide-in-accident-10-people-lost-their-lives-many-injured)