---
title: "മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചു; നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ പരാതി"
english_title: "Complaint filed against Nemom LDF candidate V Sivankutty for violating model code of conduct"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349901/complaint-filed-against-nemom-ldf-candidate-v-sivankutty-for-violating-model-code-of-conduct"
published_at: "2026-03-26T17:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c520ad7bbbd_v_sivankutty.jpg"
keywords: []
---

# മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചു; നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ പരാതി

> **Lead Summary:** **തിരുവനന്തപുരം: **നേമം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ പരാതി. മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതായാണ് പരാതി. മണ്ഡലം വരണാധികാരിക്ക് ബിജെപിയാണ് പരാതി നൽകിയത്.

## Article Content

**തിരുവനന്തപുരം: **നേമം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ പരാതി. മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതായാണ് പരാതി. മണ്ഡലം വരണാധികാരിക്ക് ബിജെപിയാണ് പരാതി നൽകിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ചു. ലെറ്റർപാഡിൽ നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ഇവ മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്യുന്നതായുമാണ് പരാതിയിൽ പറയുന്നത്.

വികസനത്തുടർച്ചയ്ക്കായി എൽഡിഎഫിനെ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായാണ് വി ശിവൻകുട്ടിയും പ്രവർത്തകരും വോട്ടർമാരെ കാണുന്നത്. യുഡിഎഫ് സ്ഥനാർത്ഥി കെ.എസ്. ശബരിനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മണ്ഡലത്തിന്റെ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നേമം നിയോജകമണ്ഡലം യുഡിഎഫ് കൺവെൻഷൻ പാപ്പനംകോട് ശ്രീവത്സം ഓഡിറ്റോറിയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

കോർപ്പറേഷൻ വിജയത്തിനൊപ്പം ബിജെപിയുടെ നിയമസഭാ വിജയവും തിരുവനന്തപുരത്തിന്റെ വികസനം ത്വരിതപ്പെടുത്തുമെന്ന വാഗ്ദാനവുമായാണ് എൻഡിഎ സ്ഥനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349901/complaint-filed-against-nemom-ldf-candidate-v-sivankutty-for-violating-model-code-of-conduct)