---
title: "നെയ്യപ്പം തിന്നണമെങ്കിൽ അത് നാടൻ തന്നെ വേണം! വീട്ടിൽ തയ്യാറാക്കാം പഞ്ഞിക്കെട്ടുപോലെയുള്ള നെയ്യപ്പം"
english_title: "If you want to eat ghee, it has to be local! You can make ghee at home that looks like cotton balls."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349885/if-you-want-to-eat-ghee-it-has-to-be-local-you-can-make-ghee-at-home-that-looks-like-cotton-balls"
published_at: "2026-03-26T16:16:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c50f9d77fe1_You_can_make_ghee_at_home_that_looks_like_cotton_balls.jpg"
keywords: []
---

# നെയ്യപ്പം തിന്നണമെങ്കിൽ അത് നാടൻ തന്നെ വേണം! വീട്ടിൽ തയ്യാറാക്കാം പഞ്ഞിക്കെട്ടുപോലെയുള്ള നെയ്യപ്പം

> **Lead Summary:** > "ഒരപ്പം തിന്നുകയാണെങ്കിൽ നെയ്യപ്പം തിന്നണം" എന്നാണല്ലോ പഴഞ്ചൊല്ല്. ആ ചൊല്ലിനെ അന്വർത്ഥമാക്കുന്ന രുചിയിലാണ് നമ്മുടെ നാടൻ നെയ്യപ്പത്തിന്റെ സ്ഥാനം. നല്ല ക്രിസ്പിയായ വശങ്ങളും ഉള്ളിലെ സോഫ്റ്റ്‌നസ്സും, വറുത്ത തേങ്ങാക്കൊത്തും കരിപ്പെട്ടിയുടെ മധുരവും ചേരുമ്പോൾ അതൊരു വേറെ ലെവൽ അനുഭവം തന്നെയാണ്. വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ പഞ്ഞിക്കെട്ടുപോലെയുള്ള നെയ്യപ്പം എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

> "ഒരപ്പം തിന്നുകയാണെങ്കിൽ നെയ്യപ്പം തിന്നണം" എന്നാണല്ലോ പഴഞ്ചൊല്ല്. ആ ചൊല്ലിനെ അന്വർത്ഥമാക്കുന്ന രുചിയിലാണ് നമ്മുടെ നാടൻ നെയ്യപ്പത്തിന്റെ സ്ഥാനം. നല്ല ക്രിസ്പിയായ വശങ്ങളും ഉള്ളിലെ സോഫ്റ്റ്‌നസ്സും, വറുത്ത തേങ്ങാക്കൊത്തും കരിപ്പെട്ടിയുടെ മധുരവും ചേരുമ്പോൾ അതൊരു വേറെ ലെവൽ അനുഭവം തന്നെയാണ്. വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ പഞ്ഞിക്കെട്ടുപോലെയുള്ള നെയ്യപ്പം എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം.

**ചേരുവകൾ**

പച്ചരി - 2 1/ 2 കപ്പ് (രണ്ടര കപ്പ്)

ശർക്കര – 400 ഗ്രാം

വെള്ളം -1 കപ്പ്

മൈദ- 3 ടേബിൾസ്പൂൺ

ഉപ്പ് - 2 നുള്ള്

നെയ്യ്-2 ടേബിൾസ്പൂൺ

തേങ്ങാക്കൊത്ത് -3 ടേബിൾസ്പൂൺ

ഏലക്കായ പൊടി - 1 ടീസ്പൂൺ

വെളിച്ചെണ്ണ – ആവശ്യത്തിന്

**തയാറാക്കുന്ന വിധം**

ആദ്യം ശർക്കരയിൽ ഒരു കപ്പ് വെള്ളം ചേർത്ത് ശർക്കര പാനി താറാക്കണം. പച്ചരി 5 മണിക്കൂർ കുതിർത്തത്തിൽ ശർക്കര പാനി ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത മാവിൽ കുറച്ചെടുത്ത് മൈദാ കൂടി ചേർത്ത് ഒന്ന് അടിച്ചെടുക്കുക. ഈ മാവിലേക്ക് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് 6 മുതൽ 8 മണിക്കൂർ വരെ വയ്ക്കണം.

ഈ മിക്സിലേക്കു നെയ്യിൽ വറുത്ത തേങ്ങ, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക. കുഴിയുള്ള ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു തവി മാവ് ഒഴിക്കുക. ഇരുപുറവും വേവിച്ചെടുക്കുക, നെയ്യപ്പം തയാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349885/if-you-want-to-eat-ghee-it-has-to-be-local-you-can-make-ghee-at-home-that-looks-like-cotton-balls)