---
title: "ആരൊക്കെ പറഞ്ഞാലും ചായകുടി നിർത്തില്ല എന്നാണോ? എങ്കിൽ കാത്തിരിക്കുന്നത് വലിയ അപകടം!"
english_title: "Does that mean you won't stop drinking tea no matter what anyone says? Then waiting is a big risk!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349878/does-that-mean-you-wont-stop-drinking-tea-no-matter-what-anyone-says-then-waiting-is-a-big-risk"
published_at: "2026-03-26T16:05:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c50ca7ac3f4_Then_waiting_is_a_big_risk.jpg"
keywords: []
---

# ആരൊക്കെ പറഞ്ഞാലും ചായകുടി നിർത്തില്ല എന്നാണോ? എങ്കിൽ കാത്തിരിക്കുന്നത് വലിയ അപകടം!

> **Lead Summary:** രാവിലെ എഴുന്നേറ്റാലുടൻ ഒരു കപ്പ് ചായ കുടിച്ചാലേ പലർക്കും ഉന്മേഷം ലഭിക്കൂ. ജോലിത്തിരക്കിനിടയിലും മാനസിക സമ്മർദ്ദം കുറയ്ക്കാനും നമ്മൾ ആശ്രയിക്കുന്നത് ഈ 'ചായ ഇടവേളകളെ' തന്നെയാണ്. എന്നാൽ, പശിയടക്കാനും ഉന്മേഷത്തിനും നാം ശീലമാക്കിയ ഈ ചായകുടി അമിതമായാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ? പ്രത്യേകിച്ച് പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, അൾസർ, നെഞ്ചെരിച്ചിൽ എന്നിവയുള്ളവർ ചായ ഒഴിവാക്കുന്നതാണ് ഉചിതം.

## Article Content

രാവിലെ എഴുന്നേറ്റാലുടൻ ഒരു കപ്പ് ചായ കുടിച്ചാലേ പലർക്കും ഉന്മേഷം ലഭിക്കൂ. ജോലിത്തിരക്കിനിടയിലും മാനസിക സമ്മർദ്ദം കുറയ്ക്കാനും നമ്മൾ ആശ്രയിക്കുന്നത് ഈ 'ചായ ഇടവേളകളെ' തന്നെയാണ്. എന്നാൽ, പശിയടക്കാനും ഉന്മേഷത്തിനും നാം ശീലമാക്കിയ ഈ ചായകുടി അമിതമായാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ? പ്രത്യേകിച്ച് പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, അൾസർ, നെഞ്ചെരിച്ചിൽ എന്നിവയുള്ളവർ ചായ ഒഴിവാക്കുന്നതാണ് ഉചിതം.

ചായ കുടിക്കുന്നത് നിർത്തിയാൽ ആദ്യത്തെ മൂന്നാഴ്ച കൊണ്ട് നമ്മുടെ ശരീരത്തിൽ പ്രകടമാകുന്ന മാറ്റങ്ങൾ ഇവയാണ്:

**ഒന്നാം ആഴ്ച: കഫീൻ പിൻവാങ്ങുമ്പോൾ**

ചായ പൂർണ്ണമായും ഒഴിവാക്കുന്ന ആദ്യ ആഴ്ചയിൽ ചില ബുദ്ധിമുട്ടുകൾ സ്വാഭാവികമാണ്. കഫീന്റെ സാന്നിധ്യം കുറയുന്നതോടെ ശരീരം 'അഡിനോസിൻ' (Adenosine) എന്ന രാസവസ്തു ഉത്പാദിപ്പിക്കാൻ തുടങ്ങും. ഇത് നിങ്ങളെ അല്പം അലസരാക്കിയേക്കാം.

ലക്ഷണങ്ങൾ: ക്ഷീണം, തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഉറക്കക്കുറവ്.

മാറ്റം: മൂന്ന് നാല് ദിവസങ്ങൾ കൊണ്ട് ശരീരം ഈ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു തുടങ്ങും.

**രണ്ടാം ആഴ്ച: ഊർജ്ജം വീണ്ടെടുക്കുന്നു**

രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ക്ഷീണം മാറി ശരീരം സ്വാഭാവികമായ ഊർജ്ജനില കൈവരിക്കും.

ഗുണങ്ങൾ: അഡിനോസിന്റെ ഉത്പാദനം നിയന്ത്രണവിധേയമാകുന്നതോടെ ഉറക്കം കൂടുതൽ ആഴത്തിലുള്ളതാകുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ കൂടുതൽ ഉന്മേഷം അനുഭവപ്പെടും.

**മൂന്നാം ആഴ്ച: ദഹനപ്രശ്നങ്ങൾക്ക് വിട**

ചായയിലടങ്ങിയിരിക്കുന്ന ടാനിൻ (Tannins) എന്ന രാസവസ്തുവാണ് അസിഡിറ്റിക്കും ഗ്യാസിനും പ്രധാന കാരണം.

ഗുണങ്ങൾ: മൂന്നാഴ്ച പിന്നിടുമ്പോൾ നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്നങ്ങൾ പൂർണ്ണമായും ഇല്ലാതാകും.

മറ്റ് ഗുണങ്ങൾ: ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം (Iron Absorption) വർധിക്കുകയും വിളർച്ച പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349878/does-that-mean-you-wont-stop-drinking-tea-no-matter-what-anyone-says-then-waiting-is-a-big-risk)