---
title: "അടിപൊളി രുചിയിൽ മൊരിഞ്ഞ ഫ്രഞ്ച് ഫ്രൈസ് പത്ത് മിനിറ്റിൽ വീട്ടിലുണ്ടാക്കാം "
english_title: "How to prepare French fries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349877/how-to-prepare-french-fries"
published_at: "2026-03-26T15:59:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c50afc1c0c8_F.jpg"
keywords: []
---

# അടിപൊളി രുചിയിൽ മൊരിഞ്ഞ ഫ്രഞ്ച് ഫ്രൈസ് പത്ത് മിനിറ്റിൽ വീട്ടിലുണ്ടാക്കാം 

> **Lead Summary:** കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഫ്രഞ്ച് ഫ്രൈസ് റെസ്റ്റോറന്റ് സ്റ്റൈലിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.

## Article Content

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഫ്രഞ്ച് ഫ്രൈസ് റെസ്റ്റോറന്റ് സ്റ്റൈലിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.

**ആവശ്യമായ സാധനങ്ങൾ:**

*ഉരുളക്കിഴങ്ങ്: 3-4 എണ്ണം (വലുത്)*

*തണുത്ത വെള്ളം: ഉരുളക്കിഴങ്ങ് മുക്കിവെക്കാൻ ആവശ്യത്തിന്*

*ഉപ്പ്: ആവശ്യത്തിന്*

*എണ്ണ: വറുക്കാൻ ആവശ്യത്തിന്*

*കോൺഫ്ലവർ: 1 ടേബിൾസ്പൂൺ (കൂടുതൽ മൊരി കിട്ടാൻ)*

*മുളകുപൊടി അല്ലെങ്കിൽ കുരുമുളക് പൊടി: കുറച്ച് (രുചിക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം)*

**തയ്യാറാക്കുന്ന വിധം:**

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷം നീളത്തിൽ ഒരേ വലിപ്പമുള്ള കഷ്ണങ്ങളായി അരിയുക.അരിഞ്ഞ കഷ്ണങ്ങൾ നന്നായി കഴുകി അതിലെ സ്റ്റാർച്ച് (നാര്) പൂർണ്ണമായും കളയുക. ശേഷം ഏകദേശം 20 മിനിറ്റ് തണുത്ത വെള്ളത്തിൽ ഇട്ടു വെക്കുക.

ഇത് ഫ്രൈസ് കൂടുതൽ ക്രിസ്പി ആകാൻ സഹായിക്കും. വെള്ളത്തിൽ നിന്ന് മാറ്റിയ ശേഷം ഒരു കിച്ചൻ ടവലോ വൃത്തിയുള്ള തുണിയോ ഉപയോഗിച്ച് ഉരുളക്കിഴങ്ങ് കഷ്ണങ്ങളിലെ ഈർപ്പം പൂർണ്ണമായും ഒപ്പിയെടുക്കുക.

ഇതിലേക്ക് അല്പം ഉപ്പും ഒരു സ്പൂൺ കോൺഫ്ലവറും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വറുത്തെടുക്കാം. ചൂടായ എണ്ണയിൽ ഉരുളക്കിഴങ്ങ് ഇട്ട് പകുതി വേവാകുമ്പോൾ കോരി മാറ്റുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349877/how-to-prepare-french-fries)