---
title: "ഇനി അഴിക്കുള്ളിൽ! ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം; മുന്‍ സന്തോഷ് ട്രോഫി ടീമംഗം പിടിയില്‍"
english_title: "Former Santosh Trophy team member arrested for MDMA trade centered around hotel rooms"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349866/former-santosh-trophy-team-member-arrested-for-mdma-trade-centered-around-hotel-rooms"
published_at: "2026-03-26T15:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c500114003f_arrea.jpg"
keywords: []
---

# ഇനി അഴിക്കുള്ളിൽ! ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം; മുന്‍ സന്തോഷ് ട്രോഫി ടീമംഗം പിടിയില്‍

> **Lead Summary:** **തിരുവനന്തപുരം: **ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ മുന്‍ സന്തോഷ് ട്രോഫി ടീമംഗം പിടിയില്‍. കേരളത്തിന്റെ മുന്‍ സന്തോഷ് ട്രോഫി ടീമംഗം നജീബ് ഖാനാണ് പിടിയിലായത്. എക്‌സൈസിന്റെയും നര്‍ക്കോട്ടിക്‌സിന്റെയും സംയുക്ത പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

## Article Content

**തിരുവനന്തപുരം: **ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ മുന്‍ സന്തോഷ് ട്രോഫി ടീമംഗം പിടിയില്‍. കേരളത്തിന്റെ മുന്‍ സന്തോഷ് ട്രോഫി ടീമംഗം നജീബ് ഖാനാണ് പിടിയിലായത്. എക്‌സൈസിന്റെയും നര്‍ക്കോട്ടിക്‌സിന്റെയും സംയുക്ത പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

നിലവില്‍ ഇയാള്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ സൂപ്രണ്ടാണ്. തലസ്ഥാനത്തെ പ്രമുഖ ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ചായിരുന്നു നജീബ് ഖാന്റെ ലഹരി വ്യാപാരം. മൊബൈൽ ആപ്പുകൾ വഴി ഇടപാടുകാരെ കണ്ടെത്തുകയും അവർക്ക് നേരിട്ട് ലഹരിമരുന്ന് എത്തിച്ചുനൽകുകയുമായിരുന്നു ഇയാളുടെ രീതി. സമൂഹത്തിലെ പ്രമുഖർ ഉൾപ്പെടെ ഇയാളുടെ കസ്റ്റമർ ലിസ്റ്റിലുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349866/former-santosh-trophy-team-member-arrested-for-mdma-trade-centered-around-hotel-rooms)