---
title: "തിയേറ്ററിൽ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിന് ആൾക്കൂട്ട മർദ്ദനം; കാൺപൂരിൽ സിനിമാ പ്രദർശനത്തിനിടെ നാടകീയ രംഗങ്ങൾ"
english_title: "Girl assaulted in movie theater"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349843/girl-assaulted-in-movie-theater"
published_at: "2026-03-26T14:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4f14103321_18.jpg"
keywords: []
---

# തിയേറ്ററിൽ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിന് ആൾക്കൂട്ട മർദ്ദനം; കാൺപൂരിൽ സിനിമാ പ്രദർശനത്തിനിടെ നാടകീയ രംഗങ്ങൾ

> **Lead Summary:** **ഉത്തർപ്രദേശ്: [**[ ] കാൺപൂരിലെ സിനിമാ തിയേറ്ററിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം പിടികൂടി മർദ്ദിച്ചു. തിങ്കളാഴ്ച രാത്രി റാവത്ത്പൂർ ഏരിയയിലെ ഗുരുദേവ് പാലസ് ടാക്കീസിൽ 'ധുരന്ധർ 2' എന്ന സിനിമയുടെ പ്രദർശനത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

## Article Content

**ഉത്തർപ്രദേശ്: [**[ ] കാൺപൂരിലെ സിനിമാ തിയേറ്ററിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം പിടികൂടി മർദ്ദിച്ചു. തിങ്കളാഴ്ച രാത്രി റാവത്ത്പൂർ ഏരിയയിലെ ഗുരുദേവ് പാലസ് ടാക്കീസിൽ 'ധുരന്ധർ 2' എന്ന സിനിമയുടെ പ്രദർശനത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പെൺകുട്ടിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് നിരന്തരം ശല്യം ചെയ്തതോടെ പെൺകുട്ടി ധൈര്യപൂർവ്വം പ്രതികരിക്കുകയും ബഹളം വെക്കുകയുമായിരുന്നു. ഇതോടെ തിയേറ്ററിലുണ്ടായിരുന്ന മറ്റു കാണികൾ ഇടപെടുകയും യുവാവിനെ തടഞ്ഞുവെച്ച് കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

തുടർന്ന് തിയേറ്ററിന് പുറത്തെത്തിച്ച പ്രതിയെ പെൺകുട്ടിയുടെ പിതാവും മർദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

പെൺകുട്ടിയെ ഉപദ്രവിച്ച യുവാവിനെ ചോദ്യം ചെയ്യുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും എന്നാൽ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കാൺപൂർ നഗർ പോലീസ് അറിയിച്ചു.

പരാതി ലഭിച്ചാലുടൻ കർശന നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ പോലീസ്, ആൾക്കൂട്ട മർദ്ദനത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയയിലെ ഭിന്നസ്വരങ്ങളെയും നിരീക്ഷിക്കുന്നുണ്ട്. തിയേറ്ററുകൾക്കുള്ളിൽ സുരക്ഷയും സിസിടിവി നിരീക്ഷണവും വർദ്ധിപ്പിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349843/girl-assaulted-in-movie-theater)