---
title: "ആഘോഷങ്ങൾക്ക് മാധുര്യമേകാൻ ലഡ്ഡു; എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "How to prepare traditional laddu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349840/how-to-prepare-traditional-laddu"
published_at: "2026-03-26T13:59:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4eeebcf1d3_17.jpg"
keywords: []
---

# ആഘോഷങ്ങൾക്ക് മാധുര്യമേകാൻ ലഡ്ഡു; എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** **[ **ആഘോഷങ്ങളായാലും മംഗളകർമ്മങ്ങളായാലും ലഡ്ഡു ഇല്ലാതെ മലയാളിക്ക് ഒരു പരിപാടിയുമില്ല. വീട്ടിൽ തന്നെ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഈ പലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.**

## Article Content

**[ **ആഘോഷങ്ങളായാലും മംഗളകർമ്മങ്ങളായാലും ലഡ്ഡു ഇല്ലാതെ മലയാളിക്ക് ഒരു പരിപാടിയുമില്ല. വീട്ടിൽ തന്നെ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഈ പലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.**

ആവശ്യമായ സാധനങ്ങൾ:**

*കടലമാവ്: 2 കപ്പ്*

*പഞ്ചസാര: 1.5 കപ്പ്*

*വെള്ളം: മാവ് കലക്കാനും സിറപ്പിനും ആവശ്യമായത്*

*നെയ്യ്: 2 ടേബിൾസ്പൂൺ *

*ഏലക്കായ പൊടിച്ചത്: 1 ടീസ്പൂൺ*

*മുന്തിരി, അണ്ടിപ്പരിപ്പ്: ആവശ്യത്തിന്*

*മഞ്ഞ നിറം (Food color): ഒരു നുള്ള് (ആവശ്യമെങ്കിൽ മാത്രം)*

**തയ്യാറാക്കുന്ന വിധം:**

കടലമാവിൽ അല്പം വെള്ളം ചേർത്ത് കട്ടകളില്ലാതെ ദോശമാവിനേക്കാൾ അല്പം കൂടി ലൂസായ പരുവത്തിൽ കലക്കിയെടുക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞനിറം ചേർക്കാം. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. സുഷിരങ്ങളുള്ള ഒരു തവിയിലൂടെ മാവ് ഒഴിച്ച് എണ്ണയിലേക്ക് നേരിട്ട് വീഴ്ത്തുക.

ബൂന്തി അധികം മൊരിഞ്ഞു പോകാതെ പകുതി പാകമാകുമ്പോൾ തന്നെ കോരിയെടുക്കുക. മറ്റൊരു പാത്രത്തിൽ പഞ്ചസാരയും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. ലായനി ഒരു നൂൽ പരുവമാകുമ്പോൾ തീ അണയ്ക്കുക.

ഇതിലേക്ക് ഏലക്കായ പൊടി ചേർക്കാം.തയ്യാറാക്കി വെച്ച ബൂന്തികൾ ഈ ചൂടുള്ള പഞ്ചസാര ലായനിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കാം.

ലായനി ബൂന്തിയിൽ നന്നായി പിടിച്ചു കഴിഞ്ഞാൽ, ചൂടാറുന്നതിന് മുൻപായി കൈകളിൽ അല്പം നെയ്യ് പുരട്ടി ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349840/how-to-prepare-traditional-laddu)