---
title: "ഓവർടേക്കിംഗിനെ ചൊല്ലി തർക്കം ...: കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ കുത്തിപ്പരുക്കേൽപിച്ച മറ്റൊരു സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ "
english_title: "Another private bus driver arrested for stabbing a private bus driver in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349789/another-private-bus-driver-arrested-for-stabbing-a-private-bus-driver-in-kozhikode"
published_at: "2026-03-26T11:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4cdf6e2615_ARREST.jpg"
keywords: []
---

# ഓവർടേക്കിംഗിനെ ചൊല്ലി തർക്കം ...: കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ കുത്തിപ്പരുക്കേൽപിച്ച മറ്റൊരു സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട് : ** ബസിനെ മറികടക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ കുത്തിപ്പരുക്കേൽപിച്ച കേസിൽ മറ്റൊരു സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കോഴിക്കോട് : ** ബസിനെ മറികടക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ കുത്തിപ്പരുക്കേൽപിച്ച കേസിൽ മറ്റൊരു സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

മഞ്ചേരി– കോഴിക്കോട് റൂട്ടിലോടുന്ന ബസ് ഡ്രൈവർ മലപ്പുറം ഹാജിയാർപ്പടി തൃക്കലങ്ങോട് കഞ്ഞിപ്പറ്റ കെ.പി.ബാവ മുസമ്മിലിനെയാണ് (33) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ ശുചിമുറിയിലായിരുന്നു സംഭവം.

വേങ്ങര– കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ഡ്രൈവർ മലപ്പുറം വെന്നിയൂർ കൊടക്കല്ല് അരിമ്പ്ര വീട്ടിൽ എ.അബ്ദുൽ നാസറിനാണു കത്തികൊണ്ടു കുത്തേറ്റത്. നെറ്റിയുടെ ഇടതു ഭാഗത്തും കഴുത്തിനുമാണു മുറിവേറ്റത്. ചുമലിൽ കടിച്ചതായും പരാതിയുണ്ട്. സമയക്രമത്തെ ചൊല്ലി ഇവിടെ ബസ് ജീവനക്കാർ തമ്മിൽ അടിപിടിയും ബഹളവും പതിവാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349789/another-private-bus-driver-arrested-for-stabbing-a-private-bus-driver-in-kozhikode)