---
title: "സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ചു; യുവാവിന് ആറ് വര്‍ഷം തടവ്"
english_title: "Man gets six years in prison for sexually assaulting friend's minor daughter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349783/man-gets-six-years-in-prison-for-sexually-assaulting-friends-minor-daughter"
published_at: "2026-03-26T11:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4c9af76401_court.jpg"
keywords: []
---

# സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ചു; യുവാവിന് ആറ് വര്‍ഷം തടവ്

> **Lead Summary:** **തിരുവനന്തപുരം: ** സുഹൃത്തിന്റെ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിന് ആറ് വര്‍ഷം തടവും പിഴയും. വര്‍ക്കല തച്ചോട് സ്വദേശി വിനീതിനെ ആണ് കോടതി ശിക്ഷിച്ചത്.

## Article Content

**തിരുവനന്തപുരം: ** സുഹൃത്തിന്റെ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിന് ആറ് വര്‍ഷം തടവും പിഴയും. വര്‍ക്കല തച്ചോട് സ്വദേശി വിനീതിനെ ആണ് കോടതി ശിക്ഷിച്ചത്.

2024ല്‍ വര്‍ക്കലയില്‍ വെച്ചാണ് സംഭവം നടക്കുന്നത്. 41കാരനായ വിനീത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആയിരുന്നു ഉപദ്രവിച്ചത്. തുടര്‍ന്ന് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.

മറ്റൊരു സമഭാവത്തിൽ ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പത്തനംതിട്ട തോന്നിയാമല തോണിക്കുഴി സ്വദേശി വള്ളിക്കാല വീട്ടിൽ രാജേഷ് ( 39) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് മഞ്ജിത്ത് ടി ആണ് 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. 2024 ഡിസംബർ മാസം 31നായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുമൺ എസ്.ഐ വിനോദ് പി ആണ് എഫ് ഐ ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സ്മിത ജോൺ പി. ഹാജരായി. പിഴ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349783/man-gets-six-years-in-prison-for-sexually-assaulting-friends-minor-daughter)