---
title: "ബസും ടിപ്പറും കൂട്ടിയിടിച്ച് തീപിടിച്ചു; ബസിലുണ്ടായിരുന്ന പത്ത് തീർത്ഥാടകർക്ക് ദാരുണാന്ത്യം, 20 പേർക്ക് പരിക്ക്"
english_title: "Ten pilgrims on the bus met with a tragic end, 20 injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349754/ten-pilgrims-on-the-bus-met-with-a-tragic-end-20-injured"
published_at: "2026-03-26T09:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4b54989308_Ten_pilgrims_on_the_bus_met_with_a_tragic_end,_20_injured.jpg"
keywords: []
---

# ബസും ടിപ്പറും കൂട്ടിയിടിച്ച് തീപിടിച്ചു; ബസിലുണ്ടായിരുന്ന പത്ത് തീർത്ഥാടകർക്ക് ദാരുണാന്ത്യം, 20 പേർക്ക് പരിക്ക്

> **Lead Summary:** പ്രകാശം: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. മർക്കാപുരത്ത് വെച്ച് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 5.45-ഓടെയായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ ഇരു വാഹനങ്ങൾക്കും തീപിടിക്കുകയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.

## Article Content

പ്രകാശം: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. മർക്കാപുരത്ത് വെച്ച് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 5.45-ഓടെയായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ ഇരു വാഹനങ്ങൾക്കും തീപിടിക്കുകയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.

ഹൈദരാബാദിൽ നിന്നും കാനിപാകത്തേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് നാൽപ്പതോളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ 20 പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

പുലർച്ചെയുണ്ടായ കനത്ത മൂടൽമഞ്ഞും ഡ്രൈവർ ഉറങ്ങിപ്പോയതുമാകാം അപകടത്തിന് കാരണമായതെന്ന് പോലീസ് സംശയിക്കുന്നു. അപകടത്തെത്തുടർന്ന് ഈ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് തകർന്ന വാഹനങ്ങൾ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349754/ten-pilgrims-on-the-bus-met-with-a-tragic-end-20-injured)