---
title: "സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമരൂപം; പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും"
english_title: "Today is the deadline to withdraw election papers in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349735/today-is-the-deadline-to-withdraw-election-papers-in-the-state"
published_at: "2026-03-26T07:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c49566b4f22_vote.jpg"
keywords: []
---

# സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമരൂപം; പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം ഇന്നറിയാം. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് അവസാനിക്കും. ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കും.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം ഇന്നറിയാം. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് അവസാനിക്കും. ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കും.

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാര്‍ഥികളാണ് പട്ടികയിലുള്ളത്. ആകെ 1,254 സ്ഥാനാര്‍ഥികളില്‍ നിന്നായി 2,125 പത്രികകളാണ് ലഭിച്ചത്. ഇവയില്‍ 1757 പത്രികകള്‍ സ്വീകരിച്ചു. 357 പത്രികകള്‍ തള്ളുകയും 11 എണ്ണം പിന്‍വലിക്കുകയും ചെയ്തു. 2021-ല്‍ 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

അതിനിടെ, കേരളത്തില്‍ സി.പിഐഎം-ബി.ജെ.പി അന്തര്‍ധാരയുണ്ടെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുടെ രാഷ്ട്രീയ സംരക്ഷണമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഇന്ദിരാ ഗ്യാരന്റിയും കോഴിക്കോട് യുഡിഎഫിന്റെ മഹറാലിയില്‍ പ്രഖ്യാപ്പിച്ചു. രാജ്യത്തെ മറ്റ് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര ഏജന്‍സികള്‍ കേരള മുഖ്യമന്ത്രിയെ തൊടാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ഗാന്ധി ചോദിച്ചു. ഇത് ബിജെപിയുടെ രാഷ്ട്രീയ സംരക്ഷണമാണെന്ന് രാഹുല്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349735/today-is-the-deadline-to-withdraw-election-papers-in-the-state)