---
title: "ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം സമർപ്പിക്കാൻ എസ്‌ഐടി കൂടുതൽ സമയം തേടാൻ സാധ്യത"
english_title: "Sabarimala gold robbery: SIT likely to seek more time to file chargesheet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349733/sabarimala-gold-robbery-sit-likely-to-seek-more-time-to-file-chargesheet"
published_at: "2026-03-26T07:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c491a666fac_fgs.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം സമർപ്പിക്കാൻ എസ്‌ഐടി കൂടുതൽ സമയം തേടാൻ സാധ്യത

> **Lead Summary:** ** **ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം കൂടുതൽ സമയം തേടാൻ സാധ്യത. സ്വർണപ്പാളികളുടെ സാമ്പിൾ വിശദപരിശോധനക്ക് അയച്ചതിന്റെ ഫലം ജംഷഡ്പൂർ ലാബിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.

## Article Content

** **ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം കൂടുതൽ സമയം തേടാൻ സാധ്യത. സ്വർണപ്പാളികളുടെ സാമ്പിൾ വിശദപരിശോധനക്ക് അയച്ചതിന്റെ ഫലം ജംഷഡ്പൂർ ലാബിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഇക്കാര്യം എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ സമർപ്പിക്കും.

സ്വർണപ്പാളികളുടെ 36 സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ജാംഷെഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധന ഫലം ലഭിച്ചാൽ ഒരു തവണ കൂടി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ 27 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

പാളികളിൽ അട്ടിമറി നടന്നില്ലെന്നായിരുന്നു കണ്ടത്തലാണ് ആദ്യ പരിശോധനയിൽ ഉണ്ടായത്. ഇക്കാര്യത്തിൽ വിശദമായ പരിശോധന ഹൈക്കോടതിയാണ് നിർദ്ദേശിച്ചത്. 2019 മുതൽ 2025 ലെ ഭരണസമിതിയുടെ കാലത്ത് വരെ നടത്തിയ എല്ലാ ഇടപാടുകളും പരിശോധിക്കാനാണ് എസ്‌ഐടിക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ച് നൽകിയ നിർദ്ദേശം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349733/sabarimala-gold-robbery-sit-likely-to-seek-more-time-to-file-chargesheet)