---
title: "‘എകെഎം അഷ്‌റഫ് വര്‍ഗീയ പ്രസ്താവന നടത്തി’; റിട്ടേണിംഗ് ഓഫിസര്‍ക്ക് പരാതി നല്‍കി കെ സുരേന്ദ്രന്‍"
english_title: "‘AKM Ashraf made a communal statement’; KSurendran files complaint with Returning Officer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349725/akm-ashraf-made-a-communal-statement-ksurendran-files-complaint-with-returning-officer"
published_at: "2026-03-25T22:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c415b69d5db_surendran.jpg"
keywords: []
---

# ‘എകെഎം അഷ്‌റഫ് വര്‍ഗീയ പ്രസ്താവന നടത്തി’; റിട്ടേണിംഗ് ഓഫിസര്‍ക്ക് പരാതി നല്‍കി കെ സുരേന്ദ്രന്‍

> **Lead Summary:** ** **മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്‌റഫിനെതിരെ പരാതി നല്‍കി എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. പ്രചാരണത്തിന് എത്തിയ കര്‍ണാടക എംഎല്‍എയ്‌ക്കെതിരെ എകെഎം അഷ്‌റഫ് വര്‍ഗീയ പ്രസ്താവന നടത്തിയെന്നാണ് ആരോപണം. മതത്തിന്റെ പേരില്‍ ചേരിതിരിവ് ഉണ്ടാക്കുന്നുവെന്നാണ് പരാതിയിലെ പരമാര്‍ശം. 

## Article Content

** **മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്‌റഫിനെതിരെ പരാതി നല്‍കി എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. പ്രചാരണത്തിന് എത്തിയ കര്‍ണാടക എംഎല്‍എയ്‌ക്കെതിരെ എകെഎം അഷ്‌റഫ് വര്‍ഗീയ പ്രസ്താവന നടത്തിയെന്നാണ് ആരോപണം. മതത്തിന്റെ പേരില്‍ ചേരിതിരിവ് ഉണ്ടാക്കുന്നുവെന്നാണ് പരാതിയിലെ പരമാര്‍ശം. 

കെ സുരേന്ദ്രന്റെ പ്രചരണത്തിനായി എത്തിയ കര്‍ണാടക എംഎല്‍എ വൈ ഭരത് ഷട്ടിയ്‌ക്കെതിരെ എകെഎം അഷ്‌റഫ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി. റിട്ടേണിംഗ് ഓഫിസര്‍ക്കാണ് പരാതി കൈമാറിയിരിക്കുന്നത്. പ്രസ്താവന പ്രകോപനപരമാണെന്നും വര്‍ഗീയ ചേരിതിരിവ് ലക്ഷ്യംവച്ചുള്ളതാണെന്നുമാണ് ആരോപണം.

മംഗലാപുരത്ത് നടന്ന കൊലപാതകത്തിന് ഭരത് ഷെട്ടി ഉത്തരവാദിയാണെന്നുള്‍പ്പെടെ അഷ്‌റഫ് തെറ്റായ ആരോപണം ഉന്നയിച്ചെന്നും അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് പരാമര്‍ശിച്ചെന്നുമാണ് കെ സുരേന്ദ്രന്റെ പരാതി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഷ്‌റഫിന്റെ പരാമര്‍ശങ്ങള്‍.

അതേസമയം മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് പിഡിപി അറിയിച്ചു. അതേസമയം മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാനും സാധ്യതയുണ്ട്. സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടെന്നായിരുന്നു എസ്ഡിപിഐയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349725/akm-ashraf-made-a-communal-statement-ksurendran-files-complaint-with-returning-officer)