---
title: "ആവി പറക്കുന്ന ചക്ക കുമ്പിളപ്പവും കൂടെ ഒരു ചായയും; വൈകുന്നേരങ്ങൾ കൂടുതൽ രുചികരമാക്കാം"
english_title: "Steaming jackfruit pudding with a cup of tea; Make your evenings more delicious"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349674/steaming-jackfruit-pudding-with-a-cup-of-tea-make-your-evenings-more-delicious"
published_at: "2026-03-25T15:43:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3b60e2de32_COOKERY.jpg"
keywords: []
---

# ആവി പറക്കുന്ന ചക്ക കുമ്പിളപ്പവും കൂടെ ഒരു ചായയും; വൈകുന്നേരങ്ങൾ കൂടുതൽ രുചികരമാക്കാം

> **Lead Summary:** നാട്ടിൻപുറങ്ങളിലെ വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ ഏറ്റവും രുചികരവും ആരോഗ്യപ്രദവുമായ വിഭവമാണ് കുമ്പിളപ്പം. പഴുത്ത ചക്ക ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ചക്കപ്പഴത്തിന്റെ മധുരവും വാഴയിലയുടെ സവിശേഷമായ മണവും ചേരുമ്പോൾ ഈ പലഹാരത്തിന് സമാനതകളില്ലാത്ത രുചിയാണ് ലഭിക്കുന്നത്.

## Article Content

നാട്ടിൻപുറങ്ങളിലെ വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ ഏറ്റവും രുചികരവും ആരോഗ്യപ്രദവുമായ വിഭവമാണ് കുമ്പിളപ്പം. പഴുത്ത ചക്ക ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ചക്കപ്പഴത്തിന്റെ മധുരവും വാഴയിലയുടെ സവിശേഷമായ മണവും ചേരുമ്പോൾ ഈ പലഹാരത്തിന് സമാനതകളില്ലാത്ത രുചിയാണ് ലഭിക്കുന്നത്.

ആവശ്യമായ ചേരുവകൾ

ചക്കപ്പഴം വറ്റിച്ചത് (അല്ലെങ്കിൽ നല്ല പഴുത്ത ചക്ക): 2 കപ്പ്

വറുത്ത അരിപ്പൊടി: 1 - 1.5 കപ്പ് (ആവശ്യത്തിന്)

ശർക്കര ഉരുക്കിയത്: 1/2 കപ്പ് (ചക്കയുടെ മധുരത്തിനനുസരിച്ച് മാറ്റം വരുത്താം)

തേങ്ങ ചിരകിയത്: 1 കപ്പ്

ഏലയ്ക്കാപ്പൊടി: 1 ടീസ്പൂൺ

ചുക്കുപൊടി: 1/2 ടീസ്പൂൺ (രുചി കൂട്ടാൻ)

വാഴയില : കുമ്പിൾ കുത്താൻ ആവശ്യത്തിന്

പഴുത്ത ചക്ക നന്നായി ഉടച്ചെടുക്കുകയോ മിക്സിയിൽ അടിച്ചെടുക്കുകയോ ചെയ്യുക. ഇതിലേക്ക് ശർക്കര പാനിയും തേങ്ങ ചിരകിയതും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക.

തിളച്ച ചൂടുവെള്ളത്തിൽ ആവശ്യത്തിന് ഉപ്പും ചേർത്ത്, വറുത്ത അരിപ്പൊടിയിലേക്ക് ഒഴിച്ച് നന്നായി കുഴയ്ക്കുക. പത്തിരിക്ക് കുഴയ്ക്കുന്നതുപോലെ അധികം അയഞ്ഞുപോകാത്ത പാകത്തിലായിരിക്കണം മാവ് തയ്യാറാക്കേണ്ടത്.

കഴുകി വൃത്തിയാക്കിയ വയനയില ഒരു കോണിന്റെ (Cone) ആകൃതിയിൽ ചുരുട്ടി ഈർക്കിൽ കൊണ്ട് കുത്തി ഉറപ്പിക്കുക.

തയ്യാറാക്കിയ മാവ് ഓരോ കുമ്പിളിലും നിറച്ച് അതിന്റെ നടുക്കായി നേരത്തെ തയ്യാറാക്കിയ പഴുത്ത ചക്കയുടെ മിശ്രിതം വെച്ച് വായ ഭാഗം അൽപ്പം മാവ് ഉപയോഗിച്ച് അടക്കുക.

ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം തിളപ്പിച്ച ശേഷം കുമ്പിളുകൾ അതിൽ അടുക്കിവെച്ച് 20-30 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349674/steaming-jackfruit-pudding-with-a-cup-of-tea-make-your-evenings-more-delicious)