---
title: "കൃഷ്ണപ്പിളള സ്മാരകം തകര്‍ത്ത സംഭവം; 'പാര്‍ട്ടി സെക്രട്ടറിയായ ഞാന്‍ പുലര്‍ച്ചെ ചെന്നാല്‍ തന്നെ എന്താണ് കുഴപ്പം? ജി സുധാകരൻ കുറ്റബോധത്തില്‍ നിന്ന് പിച്ചും പേയും പറയുകയാണ്' - സജി ചെറിയാൻ"
english_title: "'GSudhakaran is talking nonsense out of guilt': SajiCherian on the Krishna Pillai memorial demolition incident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349662/gsudhakaran-is-talking-nonsense-out-of-guilt-sajicherian-on-the-krishna-pillai-memorial-demolition-incident-new"
published_at: "2026-03-25T15:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3b179a4fd1_sudhakaran_.jpg"
keywords: []
---

# കൃഷ്ണപ്പിളള സ്മാരകം തകര്‍ത്ത സംഭവം; 'പാര്‍ട്ടി സെക്രട്ടറിയായ ഞാന്‍ പുലര്‍ച്ചെ ചെന്നാല്‍ തന്നെ എന്താണ് കുഴപ്പം? ജി സുധാകരൻ കുറ്റബോധത്തില്‍ നിന്ന് പിച്ചും പേയും പറയുകയാണ്' - സജി ചെറിയാൻ

> **Lead Summary:** **പത്തനംതിട്ട: ** കൃഷ്ണപ്പിളള സ്മാരകം തകര്‍ത്ത സംഭവത്തില്‍ മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി സുധാകരന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍.

## Article Content

**പത്തനംതിട്ട: ** കൃഷ്ണപ്പിളള സ്മാരകം തകര്‍ത്ത സംഭവത്തില്‍ മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി സുധാകരന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍.

ജി സുധാകരന്‍ ഒരുപാട് മാനസികമായി തളര്‍ന്നെന്നും അദ്ദേഹത്തിനെതിരെ താന്‍ ഇനി പറഞ്ഞാല്‍ ജി സുധാകരന് വിഭ്രാന്തിയുണ്ടാകുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കുറ്റബോധത്തില്‍ നിന്ന് പിച്ചും പേയും പറയുകയാണെന്നും കുറച്ചുകാലം പാര്‍ട്ടിയെ സേവിച്ചതല്ലേ, അതുകൊണ്ട് മറുപടി നല്‍കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

'കൃഷ്ണപിളള സ്മാരകം തകര്‍ക്കുന്നതിന്റെ തലേദിവസം വൈകീട്ട് ആറര വരെ ഞാന്‍ കഞ്ഞിക്കുഴിയില്‍ ഉണ്ടായിരുന്നു. കൃഷ്ണപ്പിളള സ്മാരകം തകര്‍ത്തത് ഞാന്‍ പിറ്റേദിവസം രാവിലെ ആറുമണിക്കാണ് അറിയുന്നത്. സംഭവസ്ഥലത്തുനിന്നും സഖാക്കളാണ് വിവരം വിളിച്ചുപറഞ്ഞത്.

രാവിലെ എട്ടരയ്ക്കാണ് ഞാന്‍ സംഭവസ്ഥലത്ത് ചെയ്യുന്നത്. ഇനി, സംഭവം അറിഞ്ഞ് പാര്‍ട്ടി സെക്രട്ടറിയായ ഞാന്‍ പുലര്‍ച്ചെ ചെന്നാല്‍ തന്നെ എന്താണ് കുഴപ്പം? പാര്‍ട്ടി സെക്രട്ടറിയായ എനിക്ക് എപ്പോള്‍ വേണമെങ്കിലും അവിടെ ചെല്ലാമല്ലോ. യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് അല്ലേ സംഭവം അന്വേഷിച്ചത്? ചിലരുടെ പേരില്‍ കേസെടുത്തു. ഞങ്ങള്‍ അന്വേഷണത്തില്‍ ഇടപെടാനോ എതിര്‍ക്കാനോ പോയിട്ടില്ല' സജി ചെറിയാന്‍ പറഞ്ഞു.

> "പാവപ്പെട്ട പിണറായി വിജയനെ എന്തിനാണ് പറയുന്നതെന്നും കോടതി ആ കേസ് തളളിക്കളഞ്ഞതാണെന്നും സജി ചെറിയാന്‍ പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ പിടിക്കേണ്ടത് യുഡിഎഫിന്റെ കാലത്തെ പൊലീസായിരുന്നു. പുലര്‍ച്ചെ ഞാന്‍ അവിടെ ചെന്നു എന്ന് പറഞ്ഞാല്‍ അത് അന്ന് അന്വേഷിക്കാമായിരുന്നല്ലോ. പിണറായിയും വിഎസും അന്വേഷണം നടത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു' സജി ചെറിയാന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349662/gsudhakaran-is-talking-nonsense-out-of-guilt-sajicherian-on-the-krishna-pillai-memorial-demolition-incident-new)